Kerala Express

ശശി കപൂര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസവും എഴുപതുകളിലെ നിത്യഹരിത നായകനുമായ ശശി കപൂര്‍ (79) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഡിസംബര്‍ 4ന് വൈകുന്നൈരം 5.20നായിരുന്നു അന്ത്യം. പ്രമുഖ നടന്മാരായിരുന്ന രാജ് കപൂറിന്‍റെയും ഷമ്മി കപൂറിന്‍റെയും ഇളയ സഹോദരനാണ്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തവണ ഡയാലിസിസിനു വിധേയനായിരുന്നു.
1938 മാര്‍ച്ച് 18നു ബംഗാള്‍ പ്രവിശ്യയില്‍ സിനിമ-നാടക നടനായിരുന്ന പൃഥ്വിരാജ് കപൂറിന്‍റെ മകനായാണ് ബല്‍ബീര്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ ജനിച്ചത്. അച്ഛന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത നാടകങ്ങളിലും സിനിമകളിലും ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. അഭിനയരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ പദ്മഭൂഷണും 2015ല്‍ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാജ്യം ശശി കപൂറിനെ ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജനിഫര്‍. മക്കള്‍: കരണ്‍, കുനാല്‍

Sponsored Advertisments