Kerala Express

എതിരില്ലാതെ രാഹുല്‍

ന്യൂഡല്‍ഹി: പുതുനേതൃത്വത്തിന് ഉദയംകുറിച്ചു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അമരത്തേക്ക്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക രാഹുല്‍ സമര്‍പ്പിച്ചു. മറ്റാരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇതോടെ രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് മുഖര്‍ജിയുടെ അനുഗ്രഹം വാങ്ങി പ്രമുഖ നേതാക്കളോടൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനെത്തിയത്. ജനുവരിയില്‍ എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഔപചാരികമായി ചുമതലയേല്‍ക്കും. ഏറ്റവും അധികകാലം കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദം വഹിച്ച അമ്മ സോണിയാ ഗാന്ധിയില്‍നിന്നാണ് അദ്ദേഹം പദവി ഏറ്റുവാങ്ങുന്നത്. 1998 മുതല്‍ സോണിയയാണു പാര്‍ട്ടി അധ്യക്ഷ.

Sponsored Advertisments