Kerala Express

ന്യൂഡല്‍ഹി: വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കോടി രൂപയുടെ  വിദേശ കറന്‍സിയുമായി എയര്‍ ഹോസ്റ്റസ് പിടിയില്‍. ഹോങ്കോങ്ങിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാരി ദേവേഷി കുല്‍ശ്രേസ്തയുടെ പക്കല്‍നിന്നാണു റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ 4.8 ലക്ഷം യുഎസ് ഡോളര്‍ പിടികൂടിയത്. ചെക്ക് ഇന്‍ ബാഗിലായിരുന്നു പണം. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഹവാല ഏജന്‍റും ഡല്‍ഹി നിവാസിയുമായ അമിത് മല്‍ഹോത്ര അറസ്റ്റിലായി. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമിത്തിനുവേണ്ടി ദേവേഷി മുന്‍പും പണം കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

Sponsored Advertisments