Kerala Express

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ പ്രതിചേര്‍ത്തു ഡല്‍ഹി പോലീസിന്‍റെ കുറ്റപത്രം.
ആത്മഹത്യാ പ്രേരണാക്കുറ്റമാണു തരൂരിന്‍റെ മേല്‍ അരെപിച്ചിരിക്കുന്നത്. പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്ര സമര്‍പ്പണം. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ആ‍ഡംബര ഹോട്ടലിലെ മുറിയില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24ന് കേസില്‍ വാദം കേള്‍ക്കും. 3000 പേജുള്ള കുറ്റപത്രത്തില്‍ തരൂര്‍ ഭാര്യയോട് അതിക്രൂരമായി പെരുമാറിയിരുന്നു എന്നാണാരോപിക്കുന്നത്. കുറ്റപത്രത്തെ യുക്തിരഹിതം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്.

Sponsored Advertisments