Kerala Express

വാരണാസി: വാരണാസിയിലെ കന്‍റ് റെയില്‍വേ സ്റ്റേഷനില്‍ പണി പുരോഗമിക്കുകയായിരുന്ന മേല്‍പാലത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. മരിച്ചവരെല്ലാം തൊഴിലാളികളാണ്. മേല്‍പ്പാലത്തിന്‍റെ പ്രധാന തൂണ്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് അപ്പാടെ നിലംപതിച്ചപ്പോള്‍ നിരവധി വാഹനങ്ങളും തകര്‍ന്നു. അന്‍പതോളം തൊഴിലാളികള്‍ തകര്‍ന്ന പാലത്തില്‍ കുടുങ്ങിക്കിടക്കുകാണ്.

Sponsored Advertisments