Kerala Express

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് (പിഎന്‍ബി) 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോഡി ലണ്ടനില്‍ രാഷ്ട്രീയാഭയം തേടിയതായി റിപ്പോര്‍ട്ട്. നീരവ് ലണ്ടനിലുണ്ടെന്ന് ബ്രിട്ടീഷ് ഭീകരവിരുദ്ധ വകുപ്പ് സഹമന്ത്രി സൂസന്‍ ഫ്രാന്‍സിസ് മരിയ വില്യംസ് സ്ഥിരീകരിച്ചു. നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് ബ്രിട്ടന്‍റെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണമുണ്ടാവുമെന്നും സൂസന്‍ വ്യക്തമാക്കി. ബ്രിട്ടനിലുള്ള വിവാദ മദ്യവ്യവസായി വിജയ് മല്യയെ കൈമാറുന്നതിലും സഹകരണമുണ്ടാകുമെന്ന് അവര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന് ഉറപ്പു നല്‍കി.

Sponsored Advertisments