Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിനു മുന്‍പ് 2016ല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചു ചര്‍ച്ച ചെ്തിരുന്നുവെന്നും വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച കേസില്‍ ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയായ മുന്‍ കിങ്ഫിഷര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമായതോടെ മല്യ പറഞ്ഞതു വാസ്തവിരുദ്ധമാണെന്ന വിശദീകരവുമായി ജയ്റ്റ്ലി രംഗത്തെത്തി. 2014നു ശേഷം മല്യയ്ക്കു കൂടിക്കാഴ്ചയ്ക്കു ഞാന്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് ഒരിക്കല്‍ അദ്ദേഹം എന്നെ സമീപിച്ചിരുന്നു. ക്രമക്കേടുകളെക്കുറിച്ചു ബോധ്യമുള്ളതിനാല്‍ എന്നോടു സംസാരിക്കേണ്ടെന്നും ബാങ്ക് അധികൃതരെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. മല്യയെ ഇന്ത്യയ്ക്കു വിട്ടു നല്‍കണമെന്ന കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മുന്‍പില്‍ മാധ്യമങ്ങളോടാണ് ജയ്റ്റ്ലിയുമയുള്ള കൂടിക്കാഴ്ചയുടെ കാര്യം മല്യ വെളിപ്പെടുത്തിയത്.

Sponsored Advertisments