Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ചെ​​​ന്നൈ: അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം അ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സാ​​​രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള​​​ശ്ര​​​ദ്ധ നേ​​​ടി​​​യ അ​​​ർ​​​ബു​​​ദ​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​യും അ​​​ഡ​​​യാ​​​ർ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​വി. ശാ​​​ന്ത (93) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൃ​​​ത​​​ദേ​​​ഹം വ​​​ൻ​​​ജ​​​നാ​​​വ​​​ലി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ബ​​​സ​​​ന്ത്ന​​​ഗ​​​ർ പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. പൂ​​​ർ​​​ണ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. ഇ​​​ന്ത്യ​​​യി​​​ൽ മെ​​​ഡി​​​സി​​​ൻ ബി​​​രുദം നേടിയ ആദ്യ വനിതയായ ഡോ. ​​​മു​​​ത്തു​​​ല​​​ക്ഷ്മി റെ​​ഡ്ഢി​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ൻ​​​സ​​​ർ റി​​​ലീ​​​ഫ് ഫ​​​ണ്ട് എ​​​ന്ന സം​​​രം​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​ക​​​യും 1954ൽ ​​​ഇ​​​തു കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. 1955ൽ ​​​ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ റെ​​​ഡി​​​സ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യാ​​​ണ് ഡോ. ​​​ശാ​​​ന്ത സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. മു​​​ത്തു​​​ല​​​ക്ഷ്മി റെ​​ഡ്ഢി​​​യു​​​ടെ മ​​​ക​​​ൻ ഡോ.​​​എ​​​സ്. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യും ഡോ. ​​​ശാ​​​ന്ത​​​യും ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പ്ര​​​ശ​​​സ്തി വാ​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി. കി​​​ട​​​ത്തി​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 12 ബെ​​​ഡ്ഡു​​​ക​​​ൾ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ചെ​​​റി​​​യ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​യെ വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. നൊ​​​ബേ​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യ സ​​​ർ സി.​​​വി. രാ​​​മ​​​ന്‍റെ​​​യും സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ​​​യും കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ഡോ. ​​​ശാ​​​ന്ത, 1949ൽ ​​​എം​​​ബി​​​ബി​​​എ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 1955ൽ ​​​ഗൈ​​​ന​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് ഒ​​​ബ്സ്റ്റെ​​​ട്രി​​​ക്സി​​​ൽ എം​​​ഡി ബി​​​രു​​​ദ​​​വും നേ​​​ടി.

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു സു​പ്രീംകോ​ട​തി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ അ​തു നേ​രി​ടേ​ണ്ട​ത് ഡ​ൽ​ഹി പോ​ലീ​സാ​ണ്. ട്രാ​ക്ട​ർ റാ​ലി ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​തും ഡ​ൽ​ഹി പോ​ലീ​സാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, നി​യ​മപ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലീ​സി​നു സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന‌​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ട്രാ​ക്ട​ർ റാ​ലി ത​ട​യ​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഡ​ൽ​ഹി​യി​ൽ ആ​രു വ​ര​ണം, ആ​രു വ​ര​ണ്ട എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു കോ​ട​തി​യ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നമു​ണ്ടെ​ങ്കി​ൽ അ​തി​ൽ ആ​ദ്യം ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ധി​കാ​ര​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Sponsored Advertisments