Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്നു വി​വാ​ദ കാർഷിക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ​യാ​ണ് സ്റ്റേ. ​പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​വ്, അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഇ​ക്കോ​ണ​മി​സ്റ്റ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി നാ​ലം​ഗ സ​മി​തി​ക്കും കോ​ട​തി രൂ​പം ന​ൽ​കി. ക​ർ​ഷ​ക​ർ​ക്ക് നി​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന മി​നി​മം താ​ങ്ങു​വി​ല സ​മ്പ്ര​ദാ​യ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്ക​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച കോ​ട​തി, കാ​ർ​ഷിക നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ഭൂ​മിവി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ട്ടു. ക​ർ​ഷ​ക​രു​ടെ ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​ണ് കോ​ട​തി പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​മി​തി​ക്കു മു​മ്പാ​കെ വ​രാം. ആ​രെ​യും ശി​ക്ഷി​ക്കാ​നു​ള്ള​ത​ല്ല സ​മി​തി. ഏ​തെ​ങ്കി​ലും ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യു​മി​ല്ല. സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത് കോ​ട​തി​ക്കു മു​മ്പാ​കെ ആ​യി​രി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വി​ശ​ദ​മാ​ക്കി.

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹാദിയ കനത്ത സുരക്ഷയില്‍ സേലത്തെത്തി.

Sponsored Advertisments