ന്യൂഡൽഹി: കോണ്ഗ്രസ് സർക്കാർ വീണ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിനു ശിപാർശ നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അനുമതിയോടെ പുതുച്ചേരി നിയമസഭ പിരിച്ചു വിടുമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടു രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. ഇതിൽ ഒരെണ്ണം മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്നതാണ്. ബിജെപി അംഗം അഭയ് ഭരദ്വാജിന്റെ നിര്യാണത്തെത്തുടർന്നാണു രണ്ടാമത്തെ സീറ്റിൽ ഒഴിവു വന്നത്. ദിനേശ്ചന്ദ്ര അനവാദിയ, രാംഭായ് മൊകാരിയ എന്നിവരാണു വിജയിച്ച ബിജെപി സ്ഥാനാർഥികൾ.