ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് സ്റ്റേ. പ്രശ്നങ്ങൾ പഠിക്കാൻ കർഷക സംഘടനാ നേതാവ്, അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തി നാലംഗ സമിതിക്കും കോടതി രൂപം നൽകി. കർഷകർക്ക് നിലവിൽ ലഭ്യമാക്കുന്ന മിനിമം താങ്ങുവില സമ്പ്രദായത്തിനു തടസമുണ്ടാക്കരുതെന്നു നിർദേശിച്ച കോടതി, കാർഷിക നിയമം നടപ്പിലാക്കിയതിന്റെ പേരിൽ ഏതെങ്കിലും കർഷകരുടെ ഭൂമിവിഷയത്തിൽ നടപടികളുണ്ടാകരുതെന്നും ഉത്തരവിട്ടു. കർഷകരുടെ ഭൂമി സംരക്ഷിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമാണ് കോടതി പ്രാധാന്യം നൽകുന്നതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതിക്കു മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. ഏതെങ്കിലും ഉത്തരവുകൾ പുറപ്പെടുവിക്കുകയുമില്ല. സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്കു മുമ്പാകെ ആയിരിക്കുമെന്നും ചീഫ് ജസ്റ്റീസ് വിശദമാക്കി.
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹാദിയ കനത്ത സുരക്ഷയില്‍ സേലത്തെത്തി.