Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തൃശൂര്‍: അഷ്ടവൈദ്യ പാരമ്പര്യത്തിന്‍റെ തനിമ കൈവിടാതെ ആയുര്‍വേദത്തിന് ആധുനിക മുഖച്ഛായ നല്‍കിയ വൈദ്യരത്നം ഇ.ടി. നാരായണന്‍ മൂസ് (87) അന്തരിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരി മനയിലായിരുന്നു അന്ത്യം. കേരളത്തിന്‍റെ ആയുര്‍വേദ വൈദ്യചരിത്രത്തില്‍ ഇടം നേടിയ വൈദ്യരത്നം ആയുര്‍വേദ കോളജിന്‍റെയും ഗവേഷണ കേന്ദ്രത്തിന്‍റെയും സ്ഥാപകനാണ്. 2010ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തില്‍ യന്ത്രവത്കരണം സാധ്യമാക്കിയ ഇ.ടി. നാരായണന്‍ മൂസ് കഷായങ്ങളെ തളിക രൂപത്തിലേക്കു മാറ്റുന്നതില്‍ വിജയം കണ്ടു. പ്രമേഹത്തിന് ഉള്‍പ്പെടെ ഒട്ടേറെ പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുത്തു. തൃശൂര്‍ ഒല്ലൂരിനടുത്ത് തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്‍റെയും ദേവകി അന്തര്‍ജനത്തിന്‍റെയും മകനായി 1933 സെപ്റ്റംബര്‍ 15ന് ചിങ്ങമാസത്തിലെ പൂയം നക്ഷത്രത്തിലായിരുന്നു നാരായണന്‍ മൂസിന്‍റെ ജനനം. സംസ്കൃതത്തിലും ആയുര്‍വേദ ചികിത്സയിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി. ​​​ഒല്ലൂ​​​ർ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ വൈ​​​ദ്യ​​​ര​​​ത്നം ഔ​​​ഷ​​​ധ​​​ശാ​​​ല തു​​​ട​​​ങ്ങുമ്പോ​​​ൾ എ​​​ട്ടു വ​​​യ​​​സാ​​​യി​​​രു​​​ന്നു നാ​​​രാ​​​യ​​​ണ​​​ൻ മൂ​​​സി​​​ന്. 1954ൽ ​​​നാ​​​രാ​​​യ​​​ണ​​​ൻ മൂ​​​സ് ഔഷധശാലയുടെ ചുമതല ഏ​​​റ്റെ​​​ടു​​​ത്തു. വെ​​​ള്ളാ​​​ര​​​പ്പി​​​ള്ളി മു​​​രി​​​യ​​​മം​​​ഗ​​​ല​​​ത്ത് സ​​​തി അ​​​ന്ത​​​ർ​​​ജ​​​ന​​​മാ​​​ണു ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഇ.​​​ടി. നീ​​​ല​​​ക​​​ണ്ഠ​​​ൻ മൂ​​​സ്, ഇ.​​​ടി. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ മൂ​​​സ്, ഇ.​​​ടി. ഷൈ​​​ല​​​ജ.

മൂ​​​​​ന്നാ​​​​​ർ: പെ​​​​​ട്ടി​​​​​മു​​​​​ടി​​​​​യി​​​​​ൽ ക​​​​​ണ്ണീ​​​​​ർ തോ​​​​​രു​​​​​ന്നി​​​​​ല്ല.​​ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ചാം ദി​​​​​വ​​​​​സം മൂ​​​​​ന്നു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 52 ആ​​​​​യി. പു​​​​​ഴ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണ് ആഗസ്റ്റ് 11നു മൂ​​​​​ന്നു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത ആ​​​​​റു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ളും പു​​​​​ഴ​​​​​യി​​​​​ൽ​​​നി​​​​​ന്നാ​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തു പ​​​​​തി​​​​​ച്ച കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ൾ യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പൊ​​​​​ട്ടി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് ആ​​​രം​​​ഭി​​​ച്ച തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ന് എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും പു​​​​​ഴ​​​​​യി​​​​​ലെ ശ​​​​​ക്ത​​​​​മാ​​​​​യ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ട്ട് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴു​​​​​കി​​​​​പ്പോ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യു​​​​​മുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്.

Sponsored Advertisments