Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

മുംബൈ: ഒടുവില്‍ സഹോദരന്‍ സഹായിച്ചു അനില്‍ അംബാനി ജയിലില്‍ പോകേണ്ടതില്ല. എറിക്സണ്‍ കമ്പനിക്കു കൊടുക്കാനുള്ള പണം നല്‍കി മുകേഷ് അംബാനി സഹായിച്ചു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷിന് ഇളയ സഹോദരന്‍ അനില്‍ 550 കോടിയുടെ കുടിശികയുടെ പേരില്‍ ജയിലില്‍ പോകുന്നത് നാണക്കേടാണ്. എറിക്സണ്‍ കമ്പനിക്കു നല്‍കാനുണ്ടായിരുന്ന തുക അടച്ചു. എന്‍റെ ബഹുമാനപ്പെട്ട സഹോദരന്‍ മുകേഷിനും ഭാര്യ നിതയ്ക്കും നന്ദി എന്നു പറ‍ഞ്ഞുകൊണ്ടാണ് തുക അടച്ചെന്ന് പത്രക്കുറിപ്പില്‍ അനില്‍ അറിയിച്ചത്. ഫെബ്രുവരി 10-നാണ് നാലാഴ്ചയ്ക്കകം തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം ജയിലില്‍ കഴിയണമെന്നു സുപ്രീംകോടതി വിധിച്ചത്. 2008-ല്‍ ലോകത്തിലെ ആറാമത്തെ സമ്പന്നനായിരുന്നു അനില്‍ അംബാനി. ഇപ്പോള്‍ അരലക്ഷം കോടിയില്‍പ്പരം രൂപയുടെ കടബാധ്യതയുമായി കഴിയുന്നു.

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് കെ. ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃ,ത സമ്പത്ത് കണ്ടെത്തി.

Sponsored Advertisments