Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: ഭാര്യയെ പീ‍ഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള ശിപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്‍റെ നേതൃ‍ത്തില്‍ നിയോഗിച്ച സമിതിയാണ് ഇതു സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്.
ഗാര്‍ഹികപീ‍‍ഡനം കുറ്റവാളി കൈമാറ്റ കരാറിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശിപാര്‍ശയും സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്. ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപദ്രവിച്ചു പോവുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേര്‍ന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനും ശിപാര്‍ശയുണ്ട്. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് നിയമനടപടിക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയര്‍ത്തണമെന്നതാണ് മറ്റൊരു ശിപാര്‍ശ.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ഭ​യാ​ന​ക​മെ​ന്നു സു​പ്രീംകോ​ട​തി. ശൈ​ത്യ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഡി​സം​ബ​റി​ൽ കോ​വി​ഡ് സാ​ഹ​ച​ര്യം അ​തീ​വ രൂ​ക്ഷ​മാ​കും. കൊ​റോ​ണ വ്യാ​പ​നം ഈ ​മാ​സ​ത്തി​ൽ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​വും അ​തു നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദ​മാ​ക്കി തല്‍​സ്ഥി​തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌ട്ര, ആ​സാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി​യും സ്ഥി​തി രൂ​ക്ഷ​മാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​മ​ർ​പ്പി​ക്ക​ണം. ത​ല്‍​സ്ഥി​തി റി​പ്പോ​ർ​ട്ടു​ക​ൾ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച കോ​ട​തി, കേ​സ് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഡ​ൽ​ഹി​യി​ലെ സ്ഥി​തി ന​വം​ബ​റി​ൽ ത​ന്നെ ഇ​താ​ണ് അ​വ​സ്ഥ​യെ​ങ്കി​ൽ ഡി​സം​ബ​റാ​കു​മ്പോ​ൾ തീ​ർ​ത്തും വ​ഷ​ളാ​കു​മ​ല്ലോ​യെ​ന്നും കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. മ​ര​ണ നി​ര​ക്ക് ഉ​യ​രു​ന്ന​തും വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് ജെ​യി​നോ​ടു ചോ​ദി​ച്ച കോ​ട​തി, സ്ഥി​തി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ലും വി​വാ​ഹ​ത്തി​നും കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കു​മെ​ല്ലാം ഇ​ള​വു​ക​ൾ ന​ൽ​കി​യ ന​ട​പ​ടി​ക​ളെ​യും വി​മ​ർ​ശി​ച്ചു.

Sponsored Advertisments