പുതിയതായി രൂപീകൃതമായ ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൻറെ പുതിയ ലോഗോ പ്രകാശനം ചെയ്തു.പ്രകാശനകർമ്മം ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവ്വഹിച്ചു.കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാർ. മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു. 'പുതിയ പള്ളി പുതിയ ലോഗോ' എന്ന ചിന്തയോടെ എല്ലാ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തിൽ അനേകം പേർ പങ്കെടുത്തു.ഇതിൽ മനീഷ് ഇല്ലിമൂട്ടിൽ രൂപപ്പെടുത്തിയ ലോഗോ ആണ് മികച്ചതായി തിരഞ്ഞെടുത്തത്. .കമ്മിറ്റി അംഗങ്ങൾ ആയ ലിൻസ് താന്നിച്ചുവട്ടിൽ,അലൻ കൊറ്റംകൊമ്പിൽ, റ്റീന നെടുവാമ്പുഴ, ജെറി താന്നികുഴുപ്പിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്യാസ് പുല്ലാപള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഈശോയുടെ തിരുഹൃദയവും ക്നാനായ സമുദായ പാരമ്പര്യങ്ങളും ഒത്തു ചേർന്ന് രൂപീകരിച്ച പുതിയ ലോഗോ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.