PRAVASI

ഹരിയാനയിലെ 'കാർട്ടർപുരി'

Blog Image

ഹരിയാനയിലെ ഒരു ​ഗ്രാമത്തിന് ജിമ്മി കാർട്ടറുമായി ബന്ധമുണ്ട്. ആ ​ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹം ഒരിക്കൽ സന്ദർശിച്ച ആ ​ഗ്രാമത്തിന്റെ പേര് 'കാർട്ടർപുരി' എന്നാണ്. 1978 ജനുവരി 3 -നാണ്, അന്നത്തെ ഫസ്റ്റ് ലേഡി റോസലിൻ കാർട്ടറിനൊപ്പം കാർട്ടർ ഹരിയാനയിലെ ദൗലത്പൂർ നസിറാബാദിലെത്തുന്നത്. ദില്ലിയിൽ നിന്നും ഒരു മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം. 

കാർട്ടർ സ്ഥാപിച്ച എൻജിഒയായ കാർട്ടർ സെൻ്റർ പറയുന്നത്, ആ സന്ദർശനം വളരെ വിജയകരമായിരുന്നു എന്നാണ്. താമസക്കാർ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പ്രദേശത്തിന് 'കാർട്ടർപുരി' എന്ന് പേര് മാറ്റി വിളിച്ചു. കാർട്ടറുടെ ഭരണകാലം മുഴുവൻ അവർ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നു എന്നും പറയുന്നു. 

ജനുവരി മൂന്ന് ഇവിടെ അവധി ദിനമാണത്രെ. അതുപോലെ കാർട്ടറിന് നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ വലിയ ആഘോഷ പരിപാടികളാണ് ഈ ​ഗ്രാമത്തിൽ നടന്നത്. മറ്റൊരു ബന്ധം കൂടി കാർട്ടറിന് ഇന്ത്യയുമായി ഉണ്ടായിരുന്നു. 1960 -കളുടെ അവസാനത്തിൽ പീസ് കോർപ്‌സിൽ ആരോഗ്യ വോളൻ്റിയറായി കാർട്ടറിന്റെ അമ്മ ലിലിയൻ ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയുടെ 39 -ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1977 മുതൽ 1981 വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചിരുന്നത്. 

U.S. Embassy India

Did you know there is a village named Carterpuri in Haryana? Named after former U.S. President Jimmy Carter, Carterpuri, the erstwhile Daulatpur Nasirabad, is a village situated in the heart of HUDA sector - 23(A). It became Carterpuri in 1978 when the U.S. President visited this place in January, 1978.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.