ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ, "മെയ് ക്വീൻ" സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന " ഇന്ത്യ ഫെസ്റ്റ് - 2025 ന്റെ കിക്ക് ഓഫ് ചടങ്ങുകൾ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി.
ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു.
ഡിസംബർ 26 വ്യാഴാഴ്‌ച വൈകിട്ട് ഫിൽ ഫില റെസ്റ്റോറന്റിൽ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങിൽ ഹൂസ്റ്റണിലെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഡോ. മൻമോഹൻ സിംഗിന്റെയും കേരളത്തിന്റെ അഭിമാനമായിരുന്ന എം.ടി. വാസുദേവൻ നായരുടെയും ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു ഒരു മിനിറ്റ്
മൗനമാചരിച്ചു കൊണ്ടായിരുന്നു ചടങ്ങിന്റെ തുടക്കം.
2025 മെയ് 24 നു ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകലാൽ സമ്പന്നവുമായ GST EVENT CENTER ൽ വച്ച് നടത്തുന്ന ഫെസ്റ്റ് ഹൂസ്റ്റൺന്റെ ചരിത്രത്തിൽ സ്‌ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.
സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രികട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ച് (ഐപിസിഎൻഎ) നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ, വൈസ് പ്രസിഡണ്ടും ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി, റെയ്ന റോക്ക് (ദക്ഷിൻ റേഡിയോ) സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സക്കറിയ കോശി, നഴ്സസ് അ സോസിയേഷനെ പ്രതിനിധീകരിച്ചു ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളാത്തുമഠം ( ഫൊക്കാന ആർവിപി) ജെയിംസ് വാരിക്കാട് (ഡബ്ലിയൂഎംസി) ജോൺ ഡബ്ലിയൂ വര്ഗീസ് (പ്രോംപ്റ്റ് മോർട്ട്ഗേജ് സിഇ ), മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടക്കൽ, പൊടിയമ്മ പിള്ള (ഫോമാ) മാഗ് മുൻ പ്രസിഡണ്ട് ജോജി ജോസഫ്, ബിജു ചാലക്കൽ, ശശിധരൻ പിള്ള, എബ്രഹാം വർക്കി, സജി പുല്ലാട്, മോട്ടി മാത്യു, ജോർജ് തെക്കേമല, ഡാനിയേൽ ചാക്കോ, ഫിന്നി രാജു, ജോയ് തുമ്പമൺ ,സുബിൻ, ഡാനിയേൽ ചാക്കോ, ഷാജു, ജെജെബി ഗ്രൂപ്പ് പാർട്ണർമാരായ സോണി ജോസഫ്, ജോൺ ബാബു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു.
ഫാഷൻ ഷോ രംഗത്തെ പ്രമുഖയും പ്രശസ്ത ഗായികയുമായ ലക്ഷി പീറ്റർ ഒരുക്കുന്ന ഫാഷൻ ഷോയും സൗന്ദര്യ മത്സരവും ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കി മാറ്റും. ഇൻഡയിലേയും ഗൾഫിലെയും അമേരിക്കയിലും വിവിധ ബിസിനസ് സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബിസിനസ് എക്സിബിഷൻസ്, സെമിനാറുകൾ, ഓപ്പൺ ഫോറം, നാവിൽ സ്വാദൂറുന്ന നിരവധി രുചി ഭേദങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകൾ, അവാർഡ് നൈറ്റ് തുടങ്ങി 12 മണിക്കൂർ നീളുന്ന പരിപാടികളാണ് ഇന്ത്യ ഫെസ്റ്റിനെ വൻ വിജയമാക്കി മാറ്റുന്നത്.
ലക്ഷക്കണക്കിന് ആരാധകരെ സൃഷിച്ചുകൊണ്ടു പുതു തലമറയുടെ ഹരമായി മാറി കഴിഞ്ഞ ഷാൻ റഹ്‌മാൻ ടീമിന്റെ വമ്പൻ മ്യൂസിക് ഷോ (LIVE IN CONCERT) ഇന്ത്യ ഫെസ്റ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തും.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 10X പ്രോപ്പർട്ടിസ് സിഇഓ സുകേഷ് ഗോവിന്ദനും യു എസ് യിലെ ടോമർ ഗ്രൂപ്പ് ചെയർമാൻ തോമസ് മൊട്ടക്കലും ഇന്ത്യ ഫെസ്റ്റി ന്റെ മുഖ്യ സഹകാരികളാണ്. ഷിബി റോയ് നേതൃത്വം നൽകുന്ന "മല്ലു കഫേ" റേഡിയോ നാഷണൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിലെ മികച്ച ഗായകർ കൂടിയായ ലക്ഷ്മി പീറ്റർ, ഷിനു എബ്രഹാം, ഷിബു ജോർജ് തുടങ്ങിയവരാലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ കിക്ക് ഓഫ് ചടങ്ങിന് മികവ് നൽകി.