ലയണൽ മെസി ഫ്ര​​​​ഞ്ച് ക്ല​​​ബ് പാരി സാൻ ഷെർമയിനുമായി ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു

sponsored advertisements

sponsored advertisements

sponsored advertisements

11 August 2021

ലയണൽ മെസി ഫ്ര​​​​ഞ്ച് ക്ല​​​ബ് പാരി സാൻ ഷെർമയിനുമായി ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു

പാ​​​രീ​​​സ്: ല​​​​യ​​​​ണ​​​​ൽ മെ​​​​സി പാ​​​​രീ​​​​സി​​​​ൽ ഫ്ര​​​​ഞ്ച് ക്ല​​​ബ് പാ​​​​രി​ സാ​​​ൻ ഷെ​​​ർ​​​മ​​​യി​​​നു​​​മാ​​​യി (പി​​​​എ​​​​സ്ജി​) ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു. ഇ​​​​നി നെ​​​​യ്മ​​​​റി​​​​നൊ​​​​പ്പം പ​​​​ന്തു​​​​ത​​​​ട്ടും. പി​​​​എ​​​​സ്ജി​​​​യു​​​​ടെ 19-ാം ന​​​​മ്പ​​​​ർ ജ​​​​ഴ്സി​​​​യി​​​​ലാ​​​​വും മെ​​​​സി ഇനി ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക. ലാ​​​​ ലി​​​​ഗ​​​യി​​​ലെ സാമ്പ​​​ത്തി​​​ക നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം മെ​​​​സി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ബാ​​​​ഴ്സ​​​​ലോ​​​​ണ​ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു എ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ള്‍ ലോ​​​​കം ഞെ​​​​ട്ടി​​​​. ക്ല​​​ബ് ഫു​​​​ട്ബോ​​​​ളി​​​​ൽ സൂ​​​​പ്പ​​​​ർ ​​​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ടു​​​​മാ​​​​റ്റം എ​​​​ന്നും വാ​​​​ർ​​​​ത്ത​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, മെ​​​​സി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ലോ​​​​കം അമ്പ​​​​ര​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ മെ​​​​സി ഒ​​​​രേ​​യൊ​​​​രു ക്ല​​​ബ്ബി​​​​നുവേ​​​​ണ്ടി മാ​​​​ത്ര​​​​മാ​​​​ണു ക​​​​ളി​​​​ച്ചി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ്. ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടേ​​​​ത​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു ക്ല​​​​ബി​​​​ന്‍റെ ജ​​​​ഴ്സി​​​​യി​​​​ൽ മെ​​​​സി​​​​യെ ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് സ​​​​ങ്ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സം. ഒ​​​​രു വാ​​​​രാ​​​​ന്ത്യ ച​​​​ര്‍ച്ച​​​​യ്ക്കു ശേ​​​​ഷ​​​​മാ​​​​ണ് മെ​​​​സി പി​​​​എ​​​​സ്ജി​​​​യി​​​​ലേ​​​​ക്കു മാ​​​​റാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ആ​​റു ത​​​​വ​​​​ണ ബാ​​​​ല​​​​ൻ ഡി ​​​​ഓ​​​​ര്‍ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യിട്ടു​​​​ള്ള മെ​​​​സി​​​​ക്ക് 25 മി​​​​ല്യ​​​​ണ്‍ പൗ​​​​ണ്ട് (257 കോ​​​​ടി 79 ല​​​​ക്ഷം രൂ​​​​പ) വാ​​​​ര്‍ഷി​​​​ക ശ​​​​മ്പ​​​​ളം ല​​​​ഭി​​​​ക്കും.