താമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്റട്രല്‍ ഫ്ളോറിഡായുടെ (കെ.സി.സി.സി.എഫ്.) ആഭിമുഖ്യത്തില്‍ ക്നായിതൊമ്മന് ഡേ സെലിബ്രേഷനോടുബന്ധിച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്വന്ഷന് കിക്കോഫിന് ഉജ്ജ്വവിജയം. ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ വെച്ച് ജൂലൈ 4, 5, 6, 7 തീയതികളില്‍ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എന്‍.എ. ദേശീയ കണ്‍വന്‍ഷന്റെ താമ്പാ യൂണിറ്റിന്റെ കിക്കോഫ് കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ. ഷാജി എടാട്ട് ഉദ്ഘാടനം ചെയ്തു.
കണ്‍വന്‍ഷന്റെ മെഗാ സ്പോണ്‍സറായി ജോസ് & അനിതാ ഉപ്പൂട്ടില്‍, ജെയിംസ് & ലിസ്സി ഇല്ലിക്കല്‍, ഡോ. ടോണി & ഡോ. ഗീതി തണ്ടാശ്ശേരില്‍ എന്നിവര്‍ മുന്നോട്ടുവന്നു. അതുപോലെ ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായി മിനു & റെനി പുല്ലുകാട്ട്, അബി & ജീവ പ്രാലേല്‍, സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍, സജി & ഷൈനി മഠത്തിലേട്ട്, റെജി & ട്രീസ തെക്കനാട്ട്, ബിജോയി & ജെയ്മോള്‍ മൂശാരിപറമ്പില്‍, അലക്സ് & ഡോ.ബിന്ദു കണിയാംപറമ്പില്‍, ജോസ്മോന് & ജിഷ തത്തംകുളം, റ്റോമി & ലൂസി മ്യാല്‍ക്കരപ്പുറത്ത്, സലിം & ജെസ്സി കുഴിപറമ്പില്‍ എന്നിവര്‍ സ്പോണ്‍സര്‍ഷിപ്പ് നല്കുകയുണ്ടായി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഏകദേശം മുപ്പതിലധികം കുടുംബങ്ങള്‍ കണ്വന്ഷന് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
ഈ കണ്വന്ഷന് കിക്കോഫ് ഇത്രയധികം വിജയപ്രദമാക്കാന്‍ സഹായിച്ച കെ.സി.സി.സി.എഫ്. പ്രസിഡന്റ് ഷിബു തണ്ടാരശ്ശേരില്‍, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സ്പോണ്‍സര്‍ഷിപ്പ് തന്ന് സഹായിച്ച എല്ലാ കുടുംബങ്ങള്‍ എന്നിവരോടുള്ള നന്ദി കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ. ഷാജി എടാട്ട് അറിയിക്കുകയുണ്ടായി.