13 April 2021
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗമാണു നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം രാത്രി ഒൻപതു വരെയാക്കണമെന്നതാണു പ്രധാന നിർദേശം. ഹോട്ടലുകളിൽ ഒരേസമയം അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും അനുമതി....
13 April 2021
കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ മന്ത്രി സ്ഥാനത്തുനിന്നു തന്നെ നീക്കണമെന്ന ലോകായുക്തയുടെ വിധി ചോദ്യം ചെയ്തു മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയുടെ വിധി സ്റ്റേ ചെയ്യണമെന്നാണു ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഹൈക്കോടതി നടപടിക്രമങ്ങള്‍ പാലിക്കാതെ ലോകായുക്ത വിധി പറഞ്ഞതു നിയമപരമല്ലെന്നു പ്രഖ്യാപിക്കണം, മന്ത്രിയുടെ നടപടി അധികാര...
13 April 2021
കണ്ണൂർ/കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി എംഎൽഎയുടെ കണ്ണൂർ ചാലാടുള്ള വീട്ടിൽ നിന്ന് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഷാജിക്കെതിരേ കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട്ടിലും കണ്ണൂർ ചാലാട്ടെ വീട്ടിലും...
12 April 2021
നെടുമ്പാശേരി: കോവിഡ് വീണ്ടും ശക്തമായതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളിൽ പ്രതിസന്ധി രൂക്ഷമായി. കോവിഡിന്റെ രണ്ടാം വരവിനെതുടർന്ന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ മധ്യവേനലവധി ഉൾപ്പെടെ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന പലരും യാത്ര റദ്ദാക്കുകയാണ്. ഇതു ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകൾ ഇപ്പോഴും പത്തു ശതമാനം മാത്രമേ...
12 April 2021
തിരുവനന്തപുരം: ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ അദീബിനെ നിയമിക്കാനായി നിലവിലുള്ള യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടേയും അറിവോടെ. അദീബിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയൽ 2016 ഓഗസ്റ്റ് ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ കാണുകയും ഒപ്പുവയ്ക്കുകയും ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ...
12 April 2021
കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ചതുപ്പുനിലത്ത് അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനു സമീപത്ത് ഏപ്രില്‍ 11ന് രാവിലെ 8.30നായിരുന്നു സംഭവം. യൂസഫലിയും ഭാര്യയുമടക്കം ആറു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഇവരെ വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
10 April 2021
കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷാ അഥോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാ അവകാശമാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ പിരിച്ചെടുത്ത...
10 April 2021
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ അധികാരദുർവിനിയോഗം നടത്തി നിയമിച്ച കെ.ടി. ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്‍കും. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ അൽ റഷീദ് എന്നിവർ...
9 April 2021
മണർകാട്: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സ്വതന്ത്ര ഇടവകയെന്ന് കോട്ടയം മുൻസിഫ് കോടതി വിധി. കത്തീഡ്രൽ മലങ്കര സഭയുടെ ഭാഗമല്ലെന്നും 2017ലെ മലങ്കര സഭയുമായി ബന്ധപ്പെട്ട കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് കത്തീഡ്രലിനു ബാധകമല്ലെന്നും വിധിയിൽ പറയുന്നു. ഓർത്തഡോക്സ് വിഭാഗക്കാരും മണർകാട് സ്വദേശികളുമായ സന്തോഷ് ജോർജ്, എം.എ....
9 April 2021
അമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ഇനി ഓർമ. രോഗബാധയെത്തുടർന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള അസി. എൻജിനിയർ ഓഫീസിനു സമീപം തളച്ചിരിക്കുകയായിരുന്ന ആന, ഏപ്രില്‍ 8ന് രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. 51 വയസായിരുന്നു. ഇതിനിടെ ആനയെ നേരത്തേ മുതൽ മർദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാൻ...
9 April 2021
റാന്നി: മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. റാന്നി ചേത്തയ്ക്കൽ പാലയ്ക്കാട്ട് പത്മവിലാസത്തിൽ അജിത്കുമാറിന്റെ മകൻ അഭിജിത്ത് (ജിത്തു - 14), ചേത്തയ്ക്കൽ പിച്ചനാട്ട് കണ്ടത്തിൽ പ്രസാദിന്റെ മകൻ അഭിഷേക് (ശബരി - 14) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പരിയാരത്ത് ദുർഗാദത്തൻ (14) രക്ഷപ്പെട്ടു. സഹപാഠികളും...
9 April 2021
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിലായിരുന്ന പിണറായി വിജയനെ ഏപ്രില്‍ 8ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണറായിയുടെ മകൾ വീണയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കടുത്ത പനി ബാധിച്ച ഉമ്മൻ...
8 April 2021
പാലക്കാട്: പാലക്കാട്ട് എംഎൽഎ ഓഫീസ് തുടങ്ങിയെന്നു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയും പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയുമായ ഇ. ശ്രീധരൻ. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യത. ഞാൻ ആദ്യം പറഞ്ഞതു ബിജെപിക്ക് 42 മുതൽ 70 സീറ്റുവരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോൾ 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്കു ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാൽ ഒരുപക്ഷേ...
8 April 2021
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഏപ്രില്‍ 8ന് ആരംഭിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഏപ്രില്‍ 9ന് തുടങ്ങും. എസ്എസ്എൽസിക്ക് ഈ വർഷം 4,22,226 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും. സംസ്ഥാനത്തും പുറത്തുമായി 2,947 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു വീതവും. ഗൾഫിൽ 573...
8 April 2021
കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു മരവിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി ഇലക്ഷന് കമ്മീഷനു നിര്‍ദേശം നല്കി. രാജ്യസഭാ തെരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരേ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിനു വീണ്ടും...
8 April 2021
തലശേരി: തെരഞ്ഞെടുപ്പു ദിനത്തിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഏപ്രില്‍ 7ന് രണ്ടുസിപിഎം ഓഫീസുകൾക്ക് തീവച്ചു, കടകൾക്കും വാഹനങ്ങൾക്കും നേരേ അക്രമമുണ്ടായി. പാനൂരിനടുത്ത് കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ പോളിംഗ് ദിനത്തിലുണ്ടായ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് ലീഗ്...
8 April 2021
തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പൊതുനിരത്തുകളിൽ മാസ്ക് നിർബന്ധമാക്കാനും ഏപ്രില്‍ 8 മുതൽ പോലീസ് പരിശോധന കർശനമാക്കാനും ഏപ്രില്‍ 7നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് അടുത്ത ഒരാഴ്ച കർശന നിയന്ത്രണം...
7 April 2021
തെരഞ്ഞെടുപ്പു ദിനം ചര്‍ച്ചയായി "ശബരിമല’ തിരുവനന്തപുരം: വോട്ടെടുപ്പു ദിനം ശബരിമലയുടെ പേരിൽ പ്രമുഖ നേതാക്കൾ വാക്പോര് തുടങ്ങിയതോടെ പ്രധാന ചർച്ച ശബരിമലയായി. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശത്തോടെയായിരുന്നു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ അതിനു മറുപടി പറഞ്ഞതോടെ ഭരണ-...
7 April 2021
തിരുവനന്തപുരം: കോവിഡ് ഭീഷണിക്കിടയിലും സംസ്ഥാന ഭരണം നിശ്ചയിക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്ത് 74.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 80 വയസിനു മുകളിലുള്ളവരുടെ സ്പെഷൽ തപാൽ വോട്ടും തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ജീവനക്കാരുടെ തപാൽ വോട്ടും അടക്കം കണക്കാക്കുമ്പോൾ രണ്ടു മുതൽ നാലു വരെ...
5 April 2021
തിരുവനന്തപുരം: കേരള ജനത നാളെ വിധിയെഴുതും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഏപ്രില്‍ 4നു ആവേശക്കൊടുമുടിയിൽ കൊട്ടിക്കയറി സമാപിച്ചു. കൊണ്ടും കൊടുത്തും മാറിമറിഞ്ഞ രാഷ്ട്രീയ വിവാദങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും. കോവിഡ്...
31 March 2021
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നു നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഏറ്റുമാനൂരിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുകയാണ് ലതിക. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ദിവസം കെപിസിസി ഓഫിസിനു മുന്നിലെത്തി തല മുണ്ഡനം...
31 March 2021
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് 30 വരെ നടത്തിയ പരിശോധനയില്‍ 38,856 പേരുകൾ മാത്രമാണു കണ്ടെത്തിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വസ്തുതകള്‍ ഉറപ്പാക്കിയശേഷം സ്ഥലത്തില്ലാത്തവരുടെയും മാറിപ്പോയവരുടെയും പട്ടികയിലേക്ക് അടയാളപ്പെടുത്തുമെന്നും ഈ പട്ടിക...
31 March 2021
കൊച്ചി: കേരളത്തില്‍നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ ഒഴിവുകളിലേക്ക് ഈ നിയമസഭയുടെ കാലയളവില്‍തന്നെ തെരഞ്ഞെടുപ്പു നടത്തുമെന്നു ഹൈക്കോടതിയില്‍ വാക്കാല്‍ ഉറപ്പുനല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിച്ചു. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരേ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികളിലാണു കമ്മീഷന് പൊടുന്നനെ നിലപാടു മാറ്റിയത്....
30 March 2021
വോട്ടർപട്ടികയിൽ പിഴവുണ്ടെന്നു വ്യക്തമെന്നു കോടതി കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെന്നു വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന് ഉറപ്പാക്കണമെന്നും ഹൈക്കോടതി. വോട്ടര്‍പട്ടികയില്‍ പേരുകള്‍ വ്യാജമായി ചേര്‍ത്തതു നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്....