അനുനയ നീക്കവുമായി വി.ഡി. സതീശന്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 September 2021

അനുനയ നീക്കവുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കാന്‍ അനുനയനീക്കവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ വസതിയിലും തിരുവനഞ്ചൂര്‍ രാധാകൃഷ്ണനെ കോടിമതയിലെ വസതിയിലും രമേശ് ചെന്നിത്തലയെ ഹരിപ്പാടുള്ള എംഎല്‍എ ഓഫീസിലും എത്തിയാണ് സതീശന്‍ കണ്ടു ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത് ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു വി.ഡി. സതീശന്‍റെ മിന്നല്‍ സന്ദര്‍ശനം.
ഉമ്മന്‍ ചാണ്ടിയുമായി അടച്ചിട്ട മുറിയില്‍ 50 മിനിറ്റോളമായിരുന്നു ചര്‍ച്ച. നേതൃത്വവുമായി ചര്‍ച്ച വേണമെന്ന നിലപാട് സതീശനുമായുള്ള ചര്‍ച്ചയ്ക്കു ശേഷവും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമതു മാത്രമാണ് ഗ്രൂപ്പെന്നും ചര്‍ച്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.
എല്ലാവരെയും കാണുന്നതിന്‍റെ ഭാഗമായാണ് സതീശന്‍ എത്തിയതെന്നു തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഒന്നിച്ചു പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എഐസിസിക്കും കെപിസിസിക്കും പിന്നില്‍ എല്ലാവരും അണിനിരക്കണം. പാര്‍ട്ടിയില്‍ കൂടുതല്‍ സൗഹാര്‍ദ അന്തരീക്ഷമുണ്ടാകണമെന്നും ഇല്ലെങ്കില്‍ ജനം നേതാക്കളെ കുറ്റപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ചര്‍ച്ചയോടു പൂര്‍ണമായി സഹകരിക്കുമെന്നും ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്നാണ് തന്‍റെ അഭിപ്രായമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.