അ​ക്ഷ​ര മു​ത്ത​ശ്ശി അ​ന്ത​രി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 July 2021

അ​ക്ഷ​ര മു​ത്ത​ശ്ശി അ​ന്ത​രി​ച്ചു

കൊ​ല്ലം: 106-ാം വ​യ​സി​ല്‍ നാ​ലാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ പാ​സാ​യി രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​വ് നേ​ടി​യ തൃ​ക്ക​രു​വ പ്രാ​ക്കു​ളം ന​മ്പാ​ളി​യ​ഴി​ക​ത്ത് തെ​ക്കേ​തി​ൽ ഭാ​ഗീ​ര​ഥി​യ​മ്മ (107) അ​ന്ത​രി​ച്ചു. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രാ​ജ്യം നാ​രീ​ശ​ക്തി പു​ര​സ്‌​കാ​രം ന​ല്‍​കി ഭാ​ഗീ​ര​ഥി​യ​മ്മ​യെ ആ​ദ​രി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്‍റെ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കീ ​ബാ​തി​ലൂ​ടെ ഭാ​ഗീ​ര​ഥി​യ​മ്മ​യെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 106-ാം വ​യ​സി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നാ​ലാ​ത​രം തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി​യാ​ണ് ഭാ​ഗീ​ര​ഥി​യ​മ്മ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്. 2019-ൽ ​ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 275-ൽ 205 ​മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് ഭാ​ഗീ​ര​ഥി​യ​മ്മ വി​ജ​യി​ച്ച​ത്. സം​സ്കാ​രം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ പ്രാ​ക്കു​ള​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.