അ​ഗ​തി​മ​ന്ദി​രങ്ങളിലെ അ​ന്തേ​വാ​സി​കള്‍ക്ക് പെന്‍ഷനില്ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 August 2021

അ​ഗ​തി​മ​ന്ദി​രങ്ങളിലെ അ​ന്തേ​വാ​സി​കള്‍ക്ക് പെന്‍ഷനില്ല

തൃ​​​ശൂ​​​ർ: അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു യാ​​​തൊ​​​രു​​​വി​​​ധ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ​​​ക്കും അ​​​ർ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. ധ​​​ന​​​വ​​​കു​​​പ്പാ​​​ണ് ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 2016 ജ​​​നു​​​വ​​​രി 30നു ​​​സാ​​​മൂ​​​ഹിക​​​നീ​​​തി വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ന് ഇ​​​ത്ത​​​രം അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ്, അ​​​നാ​​​ഥ / ​​​അ​​​ഗ​​​തി / വൃ​​​ദ്ധ മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു സാ​​​മൂ​​​ഹിക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​ത​​​യി​​​ല്ല എ​​​ന്ന് ധ​​​ന​​​​വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തോ​​​ടെ അ​​​ഗ​​​തി അ​​​നാ​​​ഥ​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലെ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വൃ​​​ദ്ധ​​​രും അം​​​ഗ​​​പ​​​രി​​​മി​​​ത​​​രും മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​മാ​​​യ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​താ​​കും. ​ബി​​​പി​​​എ​​​ൽ, എ​​​പി​​​എ​​​ൽ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​നേ​​​ക ല​​​ക്ഷം​​​പേ​​​ർ​​​ക്കു വി​​​വി​​​ധ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​ചെ​​​ന്നു ന​​​ൽ​​​കു​​​ന്ന​​​തി​​​നി​​​ട​​​യ്ക്കാ​​​ണ് ഈ ​​​വി​​​രോ​​​ധാ​​​ഭാ​​​സം.
അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ അ​​​നാ​​​ഥ​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണെ​​​ന്നും, അ​​​ർ​​​ഹ​​​ത​​​യു​​​ള്ള അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നു​​​മാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ ന്യാ​​​യീ​​​ക​​​ര​​​ണം. 2014നു ​​​ശേ​​​ഷം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ഗ്രാ​​​ന്‍റ് ന​​​ൽ​​​കു​​​ന്നില്ല. ​​​മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​ന്‍റാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത് ഒ​​​രാ​​​ൾ​​​ക്ക് 1100 രൂ​​​പ വീ​​​തം മാ​​​ത്ര​​​വും. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ണ​​​ല​​​ഭ്യ​​​ത അ​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​​മാണു ​​​തി​​​രി​​​ച്ചു​​​ന​​​ല്കു​​​ന്ന​​​ത്.
കോ​​​വി​​​ഡ് മൂ​​​ലം സാ​​മ്പ​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​ന്നു ​പ​​​റ​​​ഞ്ഞ് വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യി​​​ൽ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റി​​​നു​​​ശേ​​​ഷം 40 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മെ ഇ​​​തു​​​വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​ള്ളൂ. ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സൈ​​​ക്കോ സോ​​​ഷ്യ​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടും ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യി​​​ൽ ഒ​​​രു രൂ​​​പ​​​പോ​​​ലും ന​​​ൽ​​​കി​​​യി​​​ട്ടു​​​മി​​​ല്ല. കോ​​​വി​​​ഡി​​​ന്‍റെ 18 മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു നാ​​​ലു​​​പേ​​​ർ​​​ക്ക് ഒ​​​ന്നെ​​​ന്ന നി​​​ല​​​യി​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ​​​യേ സൗ​​​ജ​​​ന്യ കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ളൂ. ഈ ​​​ഓ​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു കി​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​മി​​​ല്ല.