അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണപ​രി​ഷ്കാ​രം; പു​ക​ഞ്ഞ് ല​ക്ഷ​ദ്വീ​പ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 May 2021

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണപ​രി​ഷ്കാ​രം; പു​ക​ഞ്ഞ് ല​ക്ഷ​ദ്വീ​പ്

കോ​​​ഴി​​​ക്കോ​​​ട്: അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പ്ര​​​ഫു​​​ൽ ഗോ​​​ഡ പ​​​ട്ടേ​​​ലി​​​ന്‍റെ ഭ​​​ര​​​ണപ​​​രി​​​ഷ്കാ​​​ര​​​ത്തി​​​ൽ നീ​​​റി​​പ്പു​​​ക​​​ഞ്ഞ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ ല​​​ക്ഷ​​​ദ്വീ​​​പ്. ഇ​​​ന്നേ​​​വ​​​രെ​​​ ഉണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത വിധത്തിലുള്ള പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദ്വീ​​​പി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​മ​​​ർ​​​ശ​​​നം. പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ൽ ചി​​​ലതു കേ​​​ര​​​ള​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​ണു ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​ള്ള ച​​​ര​​​ക്കു​​നീ​​​ക്ക​​​ങ്ങ​​​ൾ​​ക്കു ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യ​​​പ്പെ​​​ട്ട തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു ബേ​​​പ്പൂ​​​രി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ബേ​​​പ്പൂ​​​രി​​​നു പ​​​ക​​​ര​​​മാ​​​യി ഏ​​​റെ അ​​​ക​​​ലെ കി​​​ട​​​ക്കു​​​ന്ന മം​​​ഗ​​​ളൂ​​​രുവാണു നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ദ്വീ​​​പു​​നി​​​വാ​​​സി​​​ക​​​ൾ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ന് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ബേ​​​പ്പൂ​​​രി​​​നെ മ​​​റ്റി​​​യ​​​തു​​​വ​​​ഴി ദ്വീ​​​പി​​​നും ബേ​​​പ്പൂ​​​രി​​​നും ന​​​ഷ്ട​​​ങ്ങ​​​ളുണ്ടാക്കും. ദ്വീ​​​പി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​മു​​​ൽ ഡ​​​യ​​​റി​​​യു​​​ടെ വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​ൽനിന്നുള്ള മിൽമ പാൽ വിതരണത്തിനു തി​​​രി​​​ച്ച​​​ടി​​​യാ​​​കും.
കൂ​​​ടാ​​​തെ ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളു​​​ടെ ഹി​​​തം അ​​​വ​​​ഗ​​​ണി​​​ച്ച് പ​​​ല​​​ത​​​രം പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന​​​ത്. പൊ​​​തു​​​വെ കു​​​റ്റ​​​കൃ​​​ത്യ​​​നി​​​ര​​​ക്ക് കു​​​റ​​​വു​​​ള്ള ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ഗു​​​ണ്ടാ ആ​​​ക്ട് ഏ​​ർ​​പ്പെ​​ടു​​ത്തി എ​​​ൻ​​​ആ​​​ർ​​​സി, സി​​​എ​​​എ വി​​​രു​​​ദ്ധ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്ന നീ​​​ക്ക​​​മാ​​​ണ് ഇതിൽ പ്ര​​​ധാ​​​നം. സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ മെ​​​നു​​​വി​​​ൽ​​​നി​​ന്നു ബീ​​​ഫ് വി​​​ഭ​​​വ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത​​​ത്, ദ്വീ​​​പി​​​ലെ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​ത്, താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്, തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ളെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം, കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി ദ്വീ​​​പി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ൻ ആ​​​ക്കം കൂ​​​ട്ടി​​​യെ​​​ന്ന​​​ത്, ജ​​​നപ്ര​​​തി​​​നി​​​ധി സ​​​ഭ​​​യു​​​ടെ അ​​​ധി​​​കാ​​​രം കു​​​റ​​​ച്ച​​​ത് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന​​​ത്. ദ്വീ​​​പി​​​ലെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി​​​രു​​​ന്ന ദി​​​നേ​​​ശ്വ​​​ർ ശ​​​ർ​​​മ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ദാ​​​ദ​​​ർ- നാ​​​ഗ​​​ർ​​​ഹ​​​വേ​​​ലി ആ​​​ൻ​​​ഡ് ദാ​​​മ​​​ൻ ദി​​​യു​​​വി​​​ലെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി​​​രു​​​ന്ന പ്ര​​​ഫു​​​ൽ ഗോ​​​ഡ പ​​​ട്ടേ​​​ലി​​​നു ല​​​ക്ഷ​​​ദ്വീ​​​പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ല​​​ഭി​​​ക്കു​​​ന്ന​​​ത്.
ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി​​​രു​​​ന്നു സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പ​​​ദ​​​വി​​​യി​​​ൽ എ​​​ത്താ​​​റു​​​ള്ള​​​തെ​​​ങ്കി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നി​​​യ​​​മ​​​ന​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഫു​​​ൽ ഗോ​​​ഡ പ​​​ട്ടേ​​​ലി​​​ന്‍റേ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേന്ദ്ര മോദി ഗു​​​ജ​​​റാ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​വി​​​ടെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു പ്ര​​​ഫു​ൽ​​​ പ​​​ട്ടേ​​​ൽ. ലക്ഷദ്വീ​​​പി​​​ലെ 80,000 ജ​​​ന​​​ങ്ങളിൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നും ഹി​​​ത​​​ക​​​ര​​​മ​​​ല്ലാ​​​ത്ത പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച് ഒ​​​രു​​​ത​​​രം സാ​​​മ്പ​​​ത്തി​​​ക, സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക അ​​​ധി​​​നി​​​വേ​​​ശം ദ്വീ​​​പി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​കയാണ് എന്ന വി​​​മ​​​ർ​​​ശ​​​ന​​​മാ​​ണു​​​യ​​​രു​​​ന്ന​​​ത്.