അ​പ​മാ​നി​ച്ചു പു​റ​ത്താ​ക്കി; പ​രി​ഭ​വം അ​റി​യി​ച്ച് ചെ​ന്നി​ത്ത​ല

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

അ​പ​മാ​നി​ച്ചു പു​റ​ത്താ​ക്കി; പ​രി​ഭ​വം അ​റി​യി​ച്ച് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ന​ൽ​കാ​തെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വാ​യി പു​തി​യ ആ​ളെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ത​ന്നെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ചി​തം. അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ താ​ൻ സ്വ​യം പിന്മാ​റു​മാ​യി​രു​ന്നു. ഫ​ല​ത്തി​ൽ ത​ന്നെ ഒ​ഴി​വാ​ക്കി അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​ഴി​മ​തി​ക​ളെ​ല്ലാം താ​ൻ പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ നി​ന്നും ത​നി​ക്ക് സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ല്ല. സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.