അ​യി​ഷ സു​ല്‍​ത്താ​ന​യെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 June 2021

അ​യി​ഷ സു​ല്‍​ത്താ​ന​യെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തു

കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക അ​യി​ഷ സു​ല്‍​ത്താ​ന​യെ വീ​ണ്ടും ചോ​ദ്യംചെ​യ്തു. ക​വ​ര​ത്തി പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ജൂണ്‍ 23നു രാ​വി​ലെ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ല്‍ എ​ട്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണു കേ​സി​ല്‍ അ​യി​ഷ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ര​ണ്ടു ത​വ​ണ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​തെ വി​ട്ട​യ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ച​പ്പോ​ൾ വീ​ണ്ടും ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​കേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​യി​ഷ സു​ല്‍​ത്താ​ന ല​ക്ഷ​ദ്വീ​പി​ൽ​ത്ത​ന്നെ തു​ട​ര്‍​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് അ​യി​ഷ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ള്‍ ത​ന്നെ​യാ​ണു പോ​ലീ​സി​നു മു​ന്നി​ൽ അ​യി​ഷ സു​ല്‍​ത്താ​ന ന​ല്‍​കി​യ​ത്.
സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍, ല​ക്ഷ​ദ്വീ​പി​ല്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ “ബ​യോ വെ​പ്പ​ൺ’ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് അ​യി​ഷ പ​റ​ഞ്ഞ​താ​യി ആ​രോ​പി​ച്ച് ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു രാ​ജ്യ​ദ്രോ​ഹക്കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്തു തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ന്വേ​ഷ​ണസം​ഘം പ്ര​ധാ​ന​മാ​യും അ​യി​ഷ​യോ​ടു ചോ​ദി​ച്ച​ത്. അ​യി​ഷ​യെ കൂ​ടാ​തെ ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു ചി​ല​രെ​ക്കൂ​ടി വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​വ​ര​ത്തി പോ​ലീ​സ്.