അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​റ​സ്റ്റി​ല്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2021

അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​റ​സ്റ്റി​ല്‍

കൊ​​ച്ചി: ക​​രി​​പ്പൂ​​ര്‍ സ്വ​​ര്‍​ണ​​ക്ക​​ട​​ത്ത് കേ​​സി​​ല്‍ അ​​ര്‍​ജു​​ന്‍ ആ​​യ​​ങ്കി​​യെ ക​​സ്റ്റം​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കൊ​​ച്ചി​​യി​​ലെ ക​​സ്റ്റം​​സ് ഓ​​ഫീ​​സി​​ല്‍ ജൂണ്‍ 28നു രാ​​വി​​ലെ പ​തി​നൊ​ന്നോ​ടെ ഹാ​​ജ​​രാ​​യ അ​​ര്‍​ജു​​നെ ഒ​​മ്പ​​തു മ​​ണി​​ക്കൂ​​റോ​​ളം ചോ​​ദ്യം ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ട​​ര കി​​ലോ​​യോ​​ളം സ്വ​​ര്‍​ണം ക​​ട​​ത്തി​​യ​​തി​​ന് ക​​രി​​പ്പൂ​​ര്‍ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മു​​ഹ​​മ്മ​​ദ് ഷെഫീ​​ഖി​​ന്‍റെ മൊ​​ഴി പ്ര​​കാ​​രം അ​​ര്‍​ജു​​ന്‍ ആ​​ണ് സ്വ​​ര്‍​ണ​​ക്ക​​ട​​ത്തി​​ലെ മു​​ഖ്യ ആ​​സൂ​​ത്ര​​ക​​ന്‍. ത​​നി​​ക്ക് ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​മാ​​യി 40,000 രൂ​​പ​​യും വി​​മാ​​ന ടി​​ക്ക​​റ്റും ല​​ഭി​​ച്ചെ​​ന്നും എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ല്‍​നി​​ന്ന് ഒ​​രു ബോ​​ക്സി​​ലാ​​ക്കി സ​​ലീം എ​​ന്ന​​യാ​​ളാ​​ണ് സ്വ​​ര്‍​ണം കൈ​​മാ​​റി​​യ​​തെ​​ന്നും ഷെ​​ഫീ​​ഖി​​ന്‍റെ മൊ​​ഴി​​യി​​ലു​​ണ്ട്.
ഷെ​​ഫീ​​ഖാ​​ണ് പ​​ണ​​വു​​മാ​​യി ക​​രി​​പ്പൂ​​രി​​ല്‍ എ​​ത്തി​​യ​​ത്. ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ല്‍ കി​​ട്ടാ​​നാ​​യി കോ​​ട​​തി​​യി​​ല്‍ ന​​ല്‍​കി​​യ അ​​പേ​​ക്ഷ​​യി​​ല്‍ ആ​​യ​​ങ്കി​​യെ ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ത്ത​​താ​​യി ക​​സ്റ്റം​​സ് അ​​റി​​യി​​ച്ചി​​രു​​ന്നു. മു​​ഹ​​മ്മ​​ദ് ഷ​​ഫീ​​ഖി​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ വേ​​ണ​​മെ​​ന്ന ക​​സ്റ്റം​​സ് അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി തി​​ങ്ക​​ളാ​​ഴ്ച വ​​രെ ക​​സ്റ്റ​​ഡി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ത​​നി​​ക്കു കേ​​സി​​ല്‍ പ​​ങ്കി​​ല്ലെ​​ന്നാ​​ണ് അ​​ര്‍​ജു​​ന്‍ ആ​​യ​​ങ്കി​​യു​​ടെ വാ​​ദം.
നി​​യ​​മോ​​പ​​ദേ​​ശം നേ​​ടി​​യ ശേ​​ഷ​​മാ​​ണ് അ​​ര്‍​ജു​​ന്‍ ആ​​യ​​ങ്കി കൊ​​ച്ചി​​യി​​ലെ ക​​സ്റ്റം​​സ് ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​യ​​തെ​​ന്ന് ക​​രു​​തു​​ന്നു.
അ​​ര്‍​ജു​​ന്‍ ആ​​യ​​ങ്കി ആ​​ര്‍​ക്കുവേ​​ണ്ടി​​യാ​​ണ് സ്വ​​ര്‍​ണം ക​​ട​​ത്തു​​ന്ന​​തെ​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. ഷെ​​ഫീ​​ഖി​​ന് ആ​​യ​​ങ്കി അ​​യ​​ച്ച സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ക​​സ്റ്റം​​സി​​ന് കി​​ട്ടി​​യി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ആ​​യ​​ങ്കി​​യെ​​യും കേ​​സി​​ല്‍ പ്ര​​തി​​യാ​​ക്കു​​ന്ന​​ത്. ഭ​​യ​​ക്ക​​രു​​തെ​​ന്നും താ​​ന്‍ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​മെ​​ന്നും ആ​​യ​​ങ്കി അ​​റ​​സ്റ്റി​​ലാ​​യ ഷെ​​ഫീ​​ഖി​​നെ ഉ​​പ​​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​താ​​ണ് തെ​​ളി​​വാ​​യി ക​​സ്റ്റം​​സി​​നു കി​​ട്ടി​​യ​​ത്.
നേ​ര​ത്തെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ടി സു​നി​യു​ടെ അ​ടു​ത്ത​യാ​ളാ​ണ് ആ​യ​ങ്കി എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​മാ​യും അ​ടു​പ്പ​മു​ണ്ട്. ഇ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം കൊ​ണ്ടുപോ​കാ​നാ​ണ് ക​സ്റ്റം​സ് തീ​രു​മാ​നം.