അ​ഴി​മ​തിയാ​രോ​പ​ണം: കെ. സുധാകരനെതിരെ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം

sponsored advertisements

sponsored advertisements

sponsored advertisements

5 July 2021

അ​ഴി​മ​തിയാ​രോ​പ​ണം: കെ. സുധാകരനെതിരെ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡ്രൈ​വ​ർ ഉ​യ​ർ​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം. കെ. സു​ധാ​ക​ര​ന്‍റെ മു​ൻ ഡ്രൈ​വ​ർ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി എം. ​പ്ര​ശാ​ന്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എ​സ്. സു​ദേ​ഷ്കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബ്ര​ണ്ണ​ൻ കോ​ള​ജ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗു​ണ്ടാ – മാ​ഫി​യാ ബ​ന്ധം പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ സു​ധാ​ക​ര​നെ​തി​രേ വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ വി​ജി​ല​ൻ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ലോ​ക്സ​ഭാം​ഗ​മാ​യ കെ. ​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പ​രാ​തി​യി​ൽ ക​ഴമ്പു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന മാ​ത്ര​മാ​ണു വി​ജി​ല​ൻ​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​ളി​വും സാ​ക്ഷിമൊ​ഴി​ക​ളും മ​റ്റു​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു ര​ണ്ടാം​ഘ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യൂ. അ​ല്ലെ​ങ്കി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം കേ​സ് എ​ഴു​തി​ത്ത​ള്ളു​ക​യാ​ണു ചെ​യ്യു​ന്ന​ത്.
കെ. ​സു​ധാ​ക​ര​നെ​തി​രേ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​ശാ​ന്ത് പ​രാ​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പി​രി​ച്ച പ​ണ​വും ക​ണ്ണൂ​ർ ഡി​സി​സി​ക്കു വേ​ണ്ടി പി​രി​ച്ച പ​ണ​വും സു​ധാ​ക​ര​ൻ സ്വ​ന്ത​മാ​ക്കി​യെ​ന്നും ആ​റുകോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സു​ധാ​ക​ര​ൻ ആ​ഡം​ബ​ര വീ​ട് നി​ർ​മി​ച്ച​തെ​ന്നും തെ​ളി​വ് ഹാ​ജ​രാ​ക്കാ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.