അ​​​തി​​​വേ​​​ഗ റെ​​​യി​​​ലിന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

10 June 2021

അ​​​തി​​​വേ​​​ഗ റെ​​​യി​​​ലിന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള സെ​​​മി ഹൈ​​​സ്പീ​​​ഡ് റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി. സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​യി 2100 കോ​​​ടി രൂ​​​പ കി​​​ഫ്ബി​​​യി​​​ൽ നി​​​ന്നും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നിഷ്യേ​​​റ്റീ​​​വി​​​ന് കീ​​​ഴി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു. ചേ​​​ർ​​​ത്ത​​​ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ സെ​​​പ്റ്റേ​​​ജ് ട്രീ​​​റ്റ്മെ​​​ന്‍റ് പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി 5.25 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. കു​​​ട്ട​​​നാ​​​ട്ടി​​​ലെ വൈ​​​ദ്യു​​​ത പ്ര​​​സ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വ് 42.60 കോ​​​ടി​​​രൂ​​​പ​​​യി​​​ൽ നി​​​ന്ന് 53.55 കോ​​​ടി​​​രൂ​​​പ​​​യാ​​​യി പു​​​തു​​​ക്കു​​​ന്ന​​​തി​​​നും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഓ​​​വ​​​ർ​​​സീ​​​സ് കേ​​​ര​​​ളൈ​​​റ്റ്സ് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഹോ​​​ൾ​​​ഡിം​​​ഗ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യെ 100 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​മ്പ​​​നി​​​യാ​​​ക്കി മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 27 താ​​​ൽ​​​ക്കാ​​​ലി​​​ക ജു​​​ഡീ​​​ഷൽ ഫ​​​സ്റ്റ് ക്ലാ​​​സ്‌​​​ മി​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​ക​​​ളെ സ്ഥി​​​രം കോ​​​ട​​​തി​​​ക​​​ളാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഓ​​​രോ കോ​​​ട​​​തി​​​യ്ക്കും 10 ത​​​സ്തി​​​ക​​​ക​​​ൾ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കും.