ആയിഷയുടെ ഫ്‌​ളാ​റ്റി​ല്‍ പ​രി​ശോ​ധ​ന

sponsored advertisements

sponsored advertisements

sponsored advertisements

9 July 2021

ആയിഷയുടെ ഫ്‌​ളാ​റ്റി​ല്‍ പ​രി​ശോ​ധ​ന

കൊ​​​ച്ചി: രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​വി​​​ധാ​​​യി​​​ക ആ​​യി​​ഷ സു​​​ല്‍​ത്താ​​​ന​​​യു​​​ടെ കാ​​ക്ക​​നാ​​ടു​​ള്ള ഫ്‌​​​ളാ​​​റ്റി​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ജൂണ്‍ 8ന് വൈ​​​കി​​​ട്ടാ​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഈ ​​​സ​​​മ​​​യം ആ​​യി​​ഷ​​​യു​​​ടെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ​ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​ഥി​​യാ​​യ ഷ​​​ര്‍​ഷാ​​​ദ് മാ​​​ത്ര​​​മാ​​​ണ് ഫ്‌​​​ളാ​​​റ്റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ‍യി​​ഷ​​​യു​​​ടെ പാ​​​സ്‌​​​പോ​​​ര്‍​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു. വി​​​ദേ​​​ശ യാ​​​ത്ര​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​ന്ന് മ​​​ന​​​സി​​​ലാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് പാ​​​സ്‌​​​പോ​​​ര്‍​ട്ട് തി​​​രി​​​കെ ന​​​ല്‍​കി. ആ​​യി​​ഷ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സി​​​നു ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ലാ​​​പ്‌​​​ടോ​​​പ്പ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്ത ലാ​​​പ്‌​​​ടോ​​​പ്പും മൊ​​​ബൈ​​​ല്‍ ഫോ​​​ണും ആ‍യി​​ഷ​​യ്ക്ക് സ​​​ഹോ​​​ദ​​​ര​​​ന്‍ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കി​​​യ​​​താ​​​ണ്. മൊ​​​ബൈ​​​ലും ലാ​​​പ്‌​​​ടോ​​​പ്പും വാ​​​ങ്ങാ​​​നു​​​ള്ള പ​​​ണം എ​​​വി​​​ടെ നി​​​ന്നു വ​​​ന്നു. ആ​​​രു ത​​​ന്നു എ​​​ന്നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് സ​​​ഹോ​​​ദ​​​ര​​​നോ​​​ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദി​​​ച്ച​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്ക് രേ​​​ഖ​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ല​​​ക്ഷ​​​ദ്വീ​​​പ് എ​​​സ്‌​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കെ​​​ത്തി​​​യ​​​ത്. പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ഫ്ളാ​​റ്റി​​ലെ​​ത്തി​​യ ആ​​യി​​ഷ​​യോ​​​ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഒ​​​ന്നും ത​​​ന്നെ ചോ​​​ദി​​​ച്ചി​​​ല്ല. ഒ​​​രു മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ല്‍​കാ​​​തെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം എ​​​ത്തി​​​യ​​​തെ​​​ന്നും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണി​​​തെ​​​ന്നും ആ​​യി​​ഷ പ​​​റ​​​ഞ്ഞു.