ആ​യു​ർ​വേ​ദ കു​ല​പ​തി ഡോ.​ പി.​കെ.​ വാ​രിയ​ർ വി​ട​വാ​ങ്ങി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 July 2021

ആ​യു​ർ​വേ​ദ കു​ല​പ​തി ഡോ.​ പി.​കെ.​ വാ​രിയ​ർ വി​ട​വാ​ങ്ങി

മ​​​​ല​​​​പ്പു​​​​റം: ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​ത്തി​​ന് ആ​​​​ധു​​​​നി​​​​ക​​​​ത​​​​യു​​​​ടെ​​ മു​​​​ഖം ന​​​​ൽ​​​​കി​​​​യ വൈ​​​​ദ്യാ​​​​ചാ​​​​ര്യ​​​​ൻ പ​​​​ത്മ​​​​ഭൂ​​​​ഷ​​​​ൺ ഡോ. ​​​​പി.​​​​കെ. വാ​​​​രി​​​​യ​​​​ർ (100) അ​​ന്ത​​രി​​ച്ചു. കോ​​​​ട്ട​​​​യ്ക്ക​​​​ൽ ആ​​​​ര്യ​​​​വൈ​​​​ദ്യ​​​​ശാ​​​​ല മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണം ജൂണ്‍ 10ന് ഉ​​​​ച്ച​​​​യ്ക്കു കോ​​​​ട്ട​​​​യ്ക്ക​​​​ലി​​​​ലെ വ​​​​സ​​​​തി​​​​യാ​​​​യ കൈ​​​​ലാ​​​​സ​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ മൃ​​ത​​ദേ​​ഹം കു​​​​ടും​​​​ബ​​​​ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു. ജൂ​​​​ണ്‍ എ​​​​ട്ടി​​​​നാ​​യി​​രു​​ന്നു നൂ​​​​റു വ​​​​യ​​​​സ് തി​​ക​​ഞ്ഞ​​ത്. ​​ക​​​​വയിത്രി മാ​​​​ധ​​​​വി​​​​ക്കു​​​​ട്ടി വാ​​​​ര​​​​സ്യാ​​​​രാ​​​​ണ് ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ഡോ. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ, സു​​​​ഭ​​​​ദ്ര രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, പ​​​​രേ​​​​ത​​​​നാ​​​​യ വി​​​​ജ​​​​യ​​​​ൻ വാ​​​​രി​​​​യ​​​​ർ. മ​​​​രു​​​​മ​​​​ക്ക​​​​ൾ: രാ​​​​ജ​​​​ല​​​​ക്ഷ്മി, രാ​​​​മ​​​​ച​​​​ന്ദ്ര വാ​​​​ര്യ​​​​ർ, ര​​​​തി വി​​​​ജ​​​​യ​​​​ൻ.
മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ കോ​​​​ട്ട​​​​യ്ക്ക​​​​ലി​​​​ൽ 1921 ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് പ​​​​ന്ന്യം​​​​പി​​​​ള്ളി ശ്രീ​​​​ധ​​​​ര​​​​ൻ ന​​​​മ്പൂ​​​​തി​​​​രി​​​​യു​​​​ടെ​​​​യും കു​​​​ഞ്ഞി​​​​വാ​​​​ര​​​​സ്യാ​​​​രു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി ജ​​​​ന​​​​നം. കോ​​​​ട്ട​​​​യ്ക്ക​​​​ൽ ആ​​​​ര്യ​​​​വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ൻ വൈ​​​​ദ്യ​​​​ര​​​​ത്നം പി.​​​​എ​​​​സ്.​​​​ വാ​​​​രി​​​​യ​​​​രു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ്. കോ​​​​ട്ട​​​​യ്ക്ക​​​​ൽ രാ​​​​ജാ​​​​സ് ഹൈ​​​​സ്കൂ​​​​ളി​​​​ലെ പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം കോ​​​​ട്ട​​​​യ്ക്ക​​​​ൽ വൈ​​​​ദ്യ​​​​ര​​​​ത്നം പി.​​​​എ​​​​സ്. വാ​​​​രി​​​​യ​​​​ർ ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജി​​​​ൽ വൈ​​​​ദ്യ​​​​പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. 1953ൽ ​​​​വൈ​​​​ദ്യ​​​​ശാ​​​​ല​​​​യു​​​​ടെ മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​മ്മാ​​​​വ​​​​ൻ ഡോ. ​​​​പി. മാ​​​​ധ​​​​വ വാ​​​​രി​​​​യ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​​​ഷം ആ ​​​​സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്തു. 1999ൽ ​​​​പ​​​​ത്മ​​​​ശ്രീ​​യും 2010ൽ ​​​​പ​​​​ത്മ​​​​ഭൂ​​​​ഷ​​​​ണുമു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചു. ആ​​​​ത്മ​​​​ക​​​​ഥ​​​​യാ​​​​യ ‘സ്മൃ​​​​തി​​​​പ​​​​ർ​​​​വ’ ത്തി​​​​നു കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചു.