ഇ​ര​ട്ട​വോ​ട്ട് 38,856 മാത്രമെന്നു ക​മ്മീ​ഷ​ന്‍

sponsored advertisements

sponsored advertisements

sponsored advertisements

31 March 2021

ഇ​ര​ട്ട​വോ​ട്ട് 38,856 മാത്രമെന്നു ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ 3.17 ല​​​ക്ഷം ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും മാര്‍ച്ച് 30 വരെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 38,856 പേ​​​രു​​​ക​​ൾ മാ​​ത്ര​​മാ​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ബൂ​​​ത്ത് ലെ​​​വ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ വ​​​സ്തു​​​ത​​​ക​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ശേ​​​ഷം സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ​​​യും മാ​​​റി​​പ്പോ​​​യ​​​വ​​​രു​​​ടെ​​​യും പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഈ ​​​പ​​​ട്ടി​​​ക പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കു കൈ​​​മാ​​​റു​​​മെ​​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ള്‍ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു നീ​​​ക്കാ​​​ന്‍ ക​​​മ്മീ​​​ഷ​​​നു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ട്. പ​​​ത്രി​​​ക ന​​​ല്‍​കേ​​​ണ്ട അ​​​വ​​​സാ​​​ന​​​ തീയ​​​തി വ​​​രെ പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു ചേ​​​ര്‍​ക്കു​​​ക​​​യോ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ ചെ​​​യ്യാം. കേ​​​ര​​​ള​​​ത്തി​​​ല്‍ പ​​​ത്രി​​​ക ന​​​ല്‍​കേ​​​ണ്ട അ​​​വ​​​സാ​​​ന​ തീ​​​യ​​​തി മാ​​​ര്‍​ച്ച് 19നാ​​​യി​​​രു​​​ന്നു. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​നി മാ​​​റ്റം വ​​​രു​​​ത്താ​​​നാ​​​വി​​​ല്ല. ക​​​ള്ള​​​വോ​​​ട്ടും ഇ​​​ര​​​ട്ട​​​വോ​​​ട്ടും ത​​​ട​​​യാ​​​ന്‍ ഒ​​​ന്നി​​​ലേ​​​റെ​​ത്ത​​​വ​​​ണ പേ​​​രു ചേ​​​ര്‍​ത്ത​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കു ലി​​​സ്റ്റ് ന​​​ല്‍​കുമെന്നും കമ്മീഷൻ അറിയിച്ചു.