എം​എ​ല്‍​എ​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

sponsored advertisements

sponsored advertisements

sponsored advertisements

25 May 2021

എം​എ​ല്‍​എ​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങള്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു. സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യദി​​​ന​​​മാ​​​യ മെയ് 24ന് പ്രോ​​​ടെം സ്പീ​​​ക്ക​​​ര്‍ പി.​​​ടി.​​​എ. റ​​​ഹി​​​മി​​​ന്‍റെ മു​​​മ്പാ​​​കെ​​​യാ​​​ണ് അം​​​ഗ​​​ങ്ങ​​​ള്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. ഇം​​​ഗ്ലീ​​​ഷ് അ​​​ക്ഷ​​​ര​​​മാ​​​ല ക്ര​​​മ​​​ത്തി​​​ലാ​​​ണ് അം​​​ഗ​​​ങ്ങ​​​ളെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കാ​​​യി വി​​​ളി​​​ച്ച​​​ത്. മു​​​സ്‌​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി​ വ​​​ള്ളി​​​ക്കു​​​ന്ന് എം​​​എ​​​ല്‍​എ അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദാ​​​ണ് ആ​​​ദ്യം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. അ​​​ള്ളാ​​​ഹു​​​വി​​​ന്‍റെ നാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. തു​​​ട​​​ര്‍​ന്ന് ആ​​​ബി​​​ദ് ഹു​​​സൈ​​​ന്‍ ത​​​ങ്ങ​​​ള്‍, മൂ​​​ന്നാ​​​മ​​​താ​​​യി മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.
മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍, നെ​​​ന്മാ​​​റ​​​യി​​​ല്‍നി​​​ന്നു​​​ള്ള കെ. ​​​ബാ​​​ബു, കോ​​​വ​​​ള​​​ത്തു​​​നി​​​ന്നു​​​ള്ള എം. ​​​വി​​​ന്‍​സെ​​​ന്‍റ് എ​​​ന്നി​​​വ​​​ര്‍​ക്ക് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്നം മൂ​​​ലം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. 140 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ 135-ാമ​​​താ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​ഗൗ​​​ര​​​വം പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ 110-ാമ​​​തായും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി 74-ാമ​​​താ​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല 95-ാമ​​​താ​​​യും ദൈ​​​വ​​​നാ​​​മ​​​ത്തി​​​ല്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.
മ​​​ഞ്ചേ​​​ശ്വ​​​രം എം​​​എ​​​ല്‍​എ എ. കെ.എം. അ​​​ഷ്റഫ് ക​​​ന്ന​​​ഡ​​​യി​​​ലും ദേ​​​വി​​​കു​​​ളം എം​​​എ​​​ല്‍​എ എ. ​​​രാ​​​ജ ത​​​മി​​​ഴി​​​ലും മൂ​​​വാ​​​റ്റു​​​പു​​​ഴ എം​​​എ​​​ല്‍​എ ഡോ. ​​​മാ​​​ത്യു കു​​​ഴ​​​ല്‍നാ​​​ട​​​ന്‍, പാ​​​ലാ എം​​​എ​​​ല്‍​എ മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​ണ് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​യ​​​ത്. ടി.​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റ ചി​​​ത്ര​​​മു​​​ള്ള ബാ​​​ഡ്ജ് ധ​​​രി​​​ച്ചാ​​​ണു കെ.​​​കെ. ര​​​മ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്. സി​​​പി​​​എ​​​മ്മി​​​ല്‍നി​​​ന്നു​​​ള്ള മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്, ആ​​​ന്‍റ​​​ണി ജോ​​​ണ്‍, ദ​​​ലീ​​​മ ജോജോ, സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​ന്‍ ഡോ.​​​ കെ.​​​ടി. ജ​​​ലീ​​​ല്‍ എ​​​ന്നി​​​വ​​​രും ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, ആ​​​ന്‍റ​​​​ണി രാ​​​ജു, അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍ എ​​​ന്നി​​​വ​​​രും ദൈ​​​വ​​​നാ​​​മ​​​ത്തി​​​ലാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്നും പി.​​​ജെ. ജോ​​​സ​​​ഫ്, മോ​​​ന്‍​സ് ജോ​​​സ​​​ഫ്, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ ദൈ​​​വ​​​നാ​​​മ​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യയ്തു.