എം. ശി​വ​ശ​ങ്ക​റി​നു വീണ്ടും സ​സ്പെ​ൻ​ഷ​ൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 July 2021

എം. ശി​വ​ശ​ങ്ക​റി​നു വീണ്ടും സ​സ്പെ​ൻ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ തു​​​ട​​​രും. ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ പ്ര​​​തി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ വീ​​​ണ്ടും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ലെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ തു​​​ട​​​രു​​​ന്ന കാ​​​ര്യം കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 16ന് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രുവ​​​ർ​​​ഷ​​​ത്തെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി തീ​​​രാ​​​നി​​​രി​​​ക്കെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡി​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ട​​​ങ്ങി​​​യ സ​​​സ്പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മി​​​തി യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണു പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഒ​​​രു വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തി​​​യാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് കേ​​​ന്ദ്ര അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നെ സ​​​മീ​​​പി​​​ക്കാം. ഈ ​​​പ​​​ഴു​​​ത് അ​​​ട​​​യ്ക്കാ​​​നാ​​​ണു ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ൽ വീ​​​ണ്ടും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം.