“എ​ടാ, എ​ടീ” വി​ളി​ വേ​ണ്ട; പോ​ലീ​സിനോട് ഹൈ​ക്കോ​ട​തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 September 2021

“എ​ടാ, എ​ടീ” വി​ളി​ വേ​ണ്ട; പോ​ലീ​സിനോട് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: പൊ​​​തു​​​ജ​​​ന​​​ത്തോ​​​ടു പോ​​​ലീ​​​സ് മാ​​​ന്യ​​​മാ​​​യി പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നും “എ​​​ടാ, എ​​​ടീ” വി​​​ളി​​​ക​​​ള്‍ വേ​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ​​​ല്ലാം പ്ര​​​തി​​​ക​​​ള​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ ലം​​​ഘി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ചേ​​​ര്‍​പ്പ് സ്വ​​​ദേ​​​ശി​​​യും വ്യാ​​​പാ​​​രി​​​യു​​​മാ​​​യ അ​​​നി​​​ലി​​​നെ​​​യും മ​​​ക​​​ളെ​​​യും പോ​​​ലീ​​​സ് അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്.
തെ​​​റ്റു ചെ​​​യ്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. പോ​​​ലീ​​​സി​​​ന്‍റെ മോ​​​ശം പെ​​​രു​​​മാ​​​റ്റം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ സ​​​ഹി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ളോ​​​ടു മാ​​​ന്യ​​​മാ​​​യി പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേശി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കോ​​​വി​​​ഡിന്‍റെ പേ​​​രി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പെ​​​രു​​​കു​​​ന്നെ​​​ന്നു പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​രു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം.