എ​സ്എ​സ്എ​ൽ​സി​ക്ക് റി​ക്കാ​ർ​ഡ് ജ​യം; 99.47%

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 July 2021

എ​സ്എ​സ്എ​ൽ​സി​ക്ക് റി​ക്കാ​ർ​ഡ് ജ​യം; 99.47%

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു റി​​​ക്കാ​​​ർ​​​ഡ് വി​​​ജ​​​യം. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​രി​​​ൽ ഗ്രേ​​​സ് മാ​​​ർ​​​ക്ക് പോ​​​ലു​​മി​​ല്ലാ​​​തെ 99.47 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി. വി​​​ജ​​​യ ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തേ​​​ക്കാ​​​ൾ 0.65 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. ​​​പി.​​​ആ​​​ർ. ചേംബ​​റി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​. 1,21,318 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ത് 41,906 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. റ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​കെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന 4,21,877 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 4,19,651 പേ​​​ർ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി.
വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന റ​​​വ​​​ന്യു ജി​​​ല്ല ക​​​ണ്ണൂ​​​രും (99.85%) കു​​​റ​​​വ് വ​​​യ​​​നാ​​​ടു​​​മാ​​​ണ് (98.13%). വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല പാ​​​ലാ (99.97). കു​​​റ​​​വ് വ​​​യ​​​നാ​​​ട് (98.13).
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റം വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ൽ. ഇ​​വി​​ടെ 7,838 പേ​​ർ ഫുൾ എ ​​​പ്ല​​​സ് നേ​​​ടി. മ​​​ല​​​പ്പു​​​റം പി​​കെ​​എം​​​എ​​​ച്ച്എ​​​സ്എ​​​സ് എ​​​ട​​​രി​​​ക്കോ​​​ട്ടാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. 2,076 പേ​​​ർ. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സാ​​​ണ്, 1,711 പേ​​ർ. നി​​​ര​​​ണം വെ​​​സ്റ്റ് കി​​​ഴ​​​ക്കും​​​ഭാ​​​ഗം സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ൽ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത് ഒ​​രാ​​ൾ മാ​​ത്രം.
സം​​​സ്ഥാ​​​ന​​​ത്തു 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ സ്കൂ​​​ളു​​​ക​​​ൾ 2,214 എ​​​ണ്ണം. ​ ഇ​​​തി​​​ൽ 793 സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളും 989 എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളും 432 അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ സ്കൂ​​​ളു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 156 എ​​​ണ്ണ​​​ത്തി​​​ന്‍റെ​​​യും എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 183 എ​​​ണ്ണ​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഗ​​​ൾ​​​ഫി​​​ലെ ഒ​​​ൻ​​​പ​​​തു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 573 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 556 പേ​​​ർ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​പ്പോ​​​ൾ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഒ​​​ൻ​​​പ​​​ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 627 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 607 പേ​​​ർ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​രാ​​​യി.