എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ൾ ആരംഭിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 April 2021

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ൾ ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഏപ്രില്‍ 8ന് ആരംഭിച്ചു. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​ ഏപ്രില്‍ 9ന് തു​​​ട​​​ങ്ങും. എ​​​സ്എ​​​സ്എ​​​ൽ​​​സി​​ക്ക് ഈ ​​​വ​​​ർ​​​ഷം 4,22,226 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. 2,15,660 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,06,566 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും.​​ സം​​​സ്ഥാ​​​ന​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2,947 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​ണ്ട്. ഗ​​​ൾ​​​ഫി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും ഒ​​​ൻ​​​പ​​​തു വീ​​​ത​​വും. ഗ​​​ൾ​​​ഫി​​​ൽ 573 ഉം ​​ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ 627 ഉം ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​രീ​​ക്ഷ എ​​ഴു​​തും. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി ഇ​​​ട​​​രി​​​ക്കോ​​​ട് വി​​​കെ​​എം​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. 2076 പേ​​ർ. ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 48 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 2,889 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും എ​​​സ്എ​​​സ്എ​​​ൽ​​​സി ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 29 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 257 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ട് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 17 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി​​​യി​​​ൽ 68 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. എ​​​സ്എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ 29നും ​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 26നും ​​​പൂ​​​ർ​​​ത്തി​​​യാ​​​കും.