ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ്: പ്രതികളുടെ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ മാ​റ്റി

sponsored advertisements

sponsored advertisements

sponsored advertisements

8 July 2021

ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സ്: പ്രതികളുടെ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ മാ​റ്റി

കൊ​​​ച്ചി: ഐ​​​എ​​​സ്ആ​​​ര്‍​ഒ ചാ​​​ര​​​ക്കേ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​ബി​​​ഐ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി ഒ​​​ന്നാംപ്ര​​​തി എ​​​സ്. വി​​​ജ​​​യ​​​ന്‍, ര​​​ണ്ടാംപ്ര​​​തി ത​​​മ്പി. എ​​​സ്. ദു​​​ര്‍​ഗാ​​​ദ​​​ത്ത്, 11-ാം പ്ര​​​തി പി.​​​എ​​​സ്. ജ​​​യ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ജ​​​യ​​​പ്ര​​​കാ​​​ശി​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ല്‍ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. ഹ​​​ര്‍​ജി​​​യി​​​ല്‍ സി​​​ബി​​​ഐ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.
കേ​​​സി​​​ന്‍റെ ഒ​​​രു ​ഘ​​​ട്ട​​​ത്തി​​​ലും ജ​​​യ​​​പ്ര​​​കാ​​​ശ് പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി ന​​​മ്പി നാ​​​രാ​​​യ​​​ണ​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ന​​​മ്പി​ നാ​​​രാ​​​യ​​​ണ​​​നും ക​​​ക്ഷി ചേ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. ഐ​​​എ​​​സ്ആ​​​ര്‍​ഒ ചാ​​​ര​​​ക്കേ​​​സി​​​ലെ കു​​​റ്റ​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​മ്പി നാ​​​രാ​​​ണ​​​യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് സി​​​ബി​​​ഐ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.