ഐ​എ​സ് ബ​ന്ധം: ക​ണ്ണൂ​രി​ൽ ര​ണ്ടു യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 August 2021

ഐ​എ​സ് ബ​ന്ധം: ക​ണ്ണൂ​രി​ൽ ര​ണ്ടു യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

ക​​​ണ്ണൂ​​​ര്‍: ഐ​​​എസിനായി ആശയപ്രചാരണം നടത്തിയ ര​​​ണ്ടു യു​​​വ​​​തി​​​ക​​​ളെ ക​​​ണ്ണൂൽ എ​​​ന്‍​ഐ​​​എ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഷി​​​ഫ ഹാ​​​രി​​​സ്, മി​​​സ്ഹ സി​​​ദ്ദീ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ താ​​​ണ​​​യി​​​ലെ ധ​​​ന​​​ല​​​ക്ഷ്മി ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ എ​​​ന്‍​ഐ​​​എ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. യു​​​വ​​​തി​​​ക​​​ള്‍ ക്രോ​​​ണി​​​ക്കി​​​ള്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ന്ന​​​ പേ​​​രി​​​ല്‍ ഗ്രൂ​​​പ്പു​​​ണ്ടാ​​​ക്കി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ഐ​​​എ​​​സി​​​നാ​​​യി ആ​​​ശ​​​യ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ഇ​​​രു​​​വ​​​രെ​​​യും ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാംക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ട്രാ​​​ൻ​​​സി​​​റ്റ് വാ​​​റ​​​ണ്ട് വാ​​​ങ്ങി. ഇ​​​വ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ പ്ര​​​ഫ​​​ഷ​​​ണലു​​​ക​​​ളാ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന. വ​​​ട​​​ക്കേ മ​​​ല​​​ബാ​​​റി​​​ലെ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ളെ ഐ​​​എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​ക്കി ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ് ഇ​​​വ​​​ർ ചെ​​​യ്തി​​​രു​​​ന്ന​​​ത്. തൃ​​​ക്ക​​​രി​​​പ്പൂ​​​ർ, പ​​​ട​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​വ​​​ർ ഇ​​​ത്ത​​​രം വ​​​ല​​​ക​​​ളി​​​ൽ വീ​​​ണ​​​വ​​​രാ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന.