ഒ.​എം. ന​മ്പ്യാ​ർ അ​ന്ത​രി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 August 2021

ഒ.​എം. ന​മ്പ്യാ​ർ അ​ന്ത​രി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​ശ​​​സ്ത കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​ൻ ഒ.​​​എം. ന​​​മ്പ്യാ​​​ർ (90) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ണി​​​യൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​രു​​ന്നു അ​​​ന്ത്യം. പി.​​​ടി. ഉ​​​ഷ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു. രാ​​​ജ്യം ദ്രോ​​​ണാ​​​ചാ​​​ര്യ, പ​​​ത്മ​​​ശ്രീ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
1984 ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ഒ​​​ളി​​മ്പി​​​ക്സി​​​ൽ പി.​​​ടി. ഉ​​​ഷ​​​യു​​​ടെ കോ​​​ച്ചാ​​​യി​​​രു​​​ന്നു. രാ​​​ജ്യം​​​ ക​​​ണ്ട മി​​​ക​​​ച്ച അ​​​ത്‌​​​ല​​​റ്റു​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ പി.​​​ടി. ഉ​​​ഷ​​​യു​​​ടെ കു​​​തി​​​പ്പു​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ലെ ഊ​​​ർ​​​ജ​​​മാ​​​യി​​​രു​​​ന്നു ന​​മ്പ്യാ​​​ർ. തൊ​​​ട്ട​​​ടു​​​ത്ത​​​വ​​​ർ​​​ഷം ന​​​മ്പ്യാ​​​ർ​​​ക്ക് ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. ഏ​​​റെ വൈ​​​കി​​​യാ​​​ണ​​​ങ്കി​​​ലും 2021ൽ ​​​രാ​​​ജ്യം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പ​​​ത്മ​​​ശ്രീ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. പ​​​തി​​​നാ​​​റു ​വ​​​ർ​​​ഷം പി.​​​ടി. ഉ​​​ഷ​​​യു​​​ടെ കോ​​​ച്ചാ​​​യി​​രു​​ന്ന ന​​​മ്പ്യാ​​​ർ 32 വ​​​ർ​​​ത്തോ​​​ളം മൈ​​​താ​​​ന​​​ത്ത് പ​​​ല അ​​​ത്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ​​​യും ഭാ​​​ഗ​​​ധേ​​​യം നി​​​ർ​​​ണ​​​യി​​​ച്ചു. ര​​​ണ്ട് ഒ​​​ളി​​മ്പി​​​ക്സ്, നാ​​​ല് ഏ​​​ഷ്യാ​​​ഡ്, ഒ​​​രു ലോ​​​ക​​​ചാ​​മ്പ്യ​​​ൻ​​​ഷി​​​പ്പ് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി രാ​​​ജ്യാ​​​ന്ത​​​ര കാ​​​യി​​​കമ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി.
ഭാ​​​ര്യ: ലീ​​​ല. മ​​​ക്ക​​​ള്‍: മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ (ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ), സു​​​രേ​​​ഷ്ബാ​​​ബു (ബി​​​സി​​​ന​​​സ്), ദി​​​നേ​​​ശ് (സാ​​​യി സെ​​​ന്‍റ​​​ര്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ബി​​​ന്ദു. മ​​​രു​​​മ​​​ക്ക​​​ള്‍: അ​​​ഷീ​​​ന, മാ​​​യ, ശ്രീ​​​ല​​​ത, തു​​​ള​​​സീ​​​ദാ​​​സ്.