കാൻസർ മരുന്നുകളുടെ വില കുറയും

sponsored advertisements

sponsored advertisements

sponsored advertisements

4 September 2021

കാൻസർ മരുന്നുകളുടെ വില കുറയും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. 39 പു​തി​യ മ​രു​ന്നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും 16 എ​ണ്ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത മ​രു​ന്നു​ക​ളി​ൽ ഏ​റെ​യും കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക​ൾ​ക്കു​ള്ള​വ​യാ​ണ്. അ​സാ​സി​റ്റി​ഡി​ൻ, ഫു​ൾ​വെ​സ്ട്ര​ന്‍റ്, ലെ​ന​ലി​ഡോ​മൈ​ഡ്, ട്രി​ഹൈ​ഡ്രേ​റ്റ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള കാ​ൻ​സ​ർ മ​രു​ന്നു​ക​ളാ​ണ് അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​യി​ൽ 80% വ​രെ കു​റ​വു​ണ്ടാ​കും. അ​മി​ക്കാ​സി​നും ഫി​നോ​ക്സി​മി​തൈ​ൽ പെ​നി​സി​ലി​നും അ​ട​ക്കം ഏ​ഴ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ക​ളും പു​തി​യ പ​ട്ടി​ക​യി​ലു​ണ്ട്. ക്ഷ​യം, പ്ര​മേ​ഹം, കോ​വി​ഡ്, ര​ക്താ​തി​സ​മ്മ​ർ​ദം എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​യും കു​റ​യും. അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലും വെ​ട്ടി​ച്ചു​രു​ക്ക​ലും ന​ട​ത്തി​യ​തോ​ടെ ഇ​തി​ലെ മ​രു​ന്നു​ക​ളു​ടെ എ​ണ്ണം 374 ആ​യി. ഇ​തോ​ടുകൂ​ടി രാ​ജ്യ​ത്ത് വി​ൽ​പ്പ​ന​യി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ 18% വി​ലനി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ലാ​യി. പു​ക​വ​ലി​യി​ൽനി​ന്നു വി​മു​ക്തി നേ​ടാ​നു​ള്ള നി​ക്കോ​ട്ടി​ൻ റീ ​പ്ലെ​യ്സ്മെ​ന്‍റ് തെ​റാ​പ്പി​യും പ​ട്ടി​കയി​ലു​ണ്ട്. ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ 16 മ​രു​ന്നു​ക​ളാ​ണ് പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. കേ​ന്ദ്ര ആ​രോ​ഗ്യ ഗ​വേ​ഷ​ണ സെ​ക്ര​ട്ട​റി​യും ഐ​സി​എം​ആ​ർ മേ​ധാ​വി​യു​മാ​യ ബ​ൽ​റാം ഭാ​ർ​ഗ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് പ​ട്ടി​ക പു​തു​ക്കിയത്. അ​ഞ്ചു വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും വെ​ട്ടി​ച്ചു​രു​ക്ക​ലും ന​ട​ത്തു​ന്ന​ത്.