കാ​മു​കി​യെ സ്വ​ന്തം വീ​ട്ടി​ൽ പ​ത്തു​വ​ർ​ഷം ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പി​ച്ച് യുവാവ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 June 2021

കാ​മു​കി​യെ സ്വ​ന്തം വീ​ട്ടി​ൽ പ​ത്തു​വ​ർ​ഷം ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പി​ച്ച് യുവാവ്

നെ​​​ന്മാ​​​റ: കാ​​​മു​​​കി​​​യെ 10 വ​​​ർ​​​ഷം യു​​​വാ​​​വ് സ്വ​​​ന്തം വീ​​​ട്ടി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു താ​​​മ​​​സി​​​പ്പി​​​ച്ചു. പാ​​ല​​ക്കാ​​ട്ട് നെ​​ന്മാ​​റ​​യി​​ലാ​​ണ് സം​​ഭ​​വം. പ​​ത്തു വ​​ർ​​ഷ​​ത്തെ ഒ​​ളി​​വു ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം ഇ​​പ്പോ​​ൾ സ്വാ​​തന്ത്ര്യത്തി​​ന്‍റെ സു​​ഖ​​മ​​റി​​യു​​ക​​യാ​​ണ് യു​​വാ​​വും യു​​വ​​തി​​യും. 2010 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​നാ​​ണ് യു​​​വ​​​തി​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു വീ​​​ട്ടു​​​കാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​യ​​ത്. അ​​​ന്വേ​​​ഷ​​​ണം എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല. ഈ ​​​സ​​​മ​​​യ​​​ത്തെ​​​ല്ലാം യു​​​വ​​​തി കാ​​​മു​​​ക​​​നാ​​​യ യു​​​വാ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ ഒ​​​ളി​​​ച്ചു​​​താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ന്നും ര​​​ണ്ടും ദി​​​വ​​​സ​​​മ​​​ല്ല, പ​​​ത്തു​​​വ​​​ർ​​​ഷം. ഒ​​​ടു​​​വി​​​ൽ മൂ​​​ന്നു​​​മാ​​​സം മു​​​ൻ​​​പ് വീ​​​ട്ടി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ യു​​​വാ​​​വി​​​നെ വീ​​​ട്ടു​​​കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ത്യ​​​പൂ​​​ർ​​​വ സം​​​ഭ​​​വം പു​​​റ​​​ത്താ​​​യ​​​ത്. കാ​​​മു​​​കി ത​​​ന്‍റെ വീ​​​ട്ടി​​​ലു​​​ള്ള അ​​​ച്ഛ​​​ൻ, അ​​​മ്മ, സ​​​ഹോ​​​ദ​​​രി എ​​​ന്നി​​​വ​​​രു​​​ടെ ക​​​ണ്ണി​​​ൽ ​​​പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​റെ ജാ​​​ഗ്ര​​​ത​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു യു​​​വാ​​​വി​​​ന്‍റെ പെ​​​രു​​​മാ​​​റ്റം. വീ​​​ട്ടു​​​കാ​​​ർ അ​​​റി​​​യാ​​​തെ ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റും എ​​​ത്തി​​​ച്ചു. പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ഴെ​​​ല്ലാം മു​​​റി പൂ​​​ട്ടി​​​യി​​​ടും. ജ​​​നാ​​​ല​​​യി​​​ലെ പ​​​ല​​​ക​​​ക​​​ൾ നീ​​​ക്കി​​​യാ​​​ൽ പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി.
രാ​​​ത്രി​​​സ​​​മ​​​യ​​​ത്ത് ആ​​​രു​​​മ​​​റി​​​യാ​​​തെ പു​​​റ​​​ത്തു​​​ക​​​ട​​​ന്നു ശു​​​ചി​​​മു​​​റി​​​യി​​​ൽ പോ​​​കു​​​മെ​​​ന്നാ​​​ണ് ഇ​​​വ​​​ർ പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി. മൂ​​​ന്നു​​​മാ​​​സം മു​​​ന്‍പ് വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ ഇ​​​വ​​​ർ വി​​​ത്ത​​​ന​​​ശേ​​​രി​​​യി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്കു മാ​​​റി. ഈ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നു യു​​​വാ​​​വി​​​നെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു വീ​​​ട്ടു​​​കാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തു​​​മ്പൊ​​​ന്നും പോ​​​ലീ​​​സി​​​നു കി​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നി​​​ടെ അ​​​യി​​​ലൂ​​​രി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ൻ യു​​​വാ​​​വി​​​നെ നെ​​​ന്മാ​​​റ ടൗ​​​ണി​​​ൽ അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യി ക​​​ണ്ട​​​തോ​​​ടെ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​വ​​​ന്ന പോ​​​ലീ​​​സി​​​നെ കാ​​​ര്യം ധ​​​രി​​​പ്പി​​​ച്ചു സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഇ​​​വ​​​ർ സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സി​​​ക്കു​​​ന്ന​​​താ​​​യി മൊ​​​ഴി ന​​​ൽ​​​കി. കേ​​​സു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​രെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും വി​​​ട്ട​​​യ​​​ച്ചു. 2010-ത്തിലാ​​​ണ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. അ​​​ന്ന് 24 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ യു​​​വാ​​​വ് 18-കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ന്നി​​​ച്ചു ജി​​​വി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​റ്റു വ​​​ഴി​​​ക​​​ളൊ​​​ന്നും അ​​​വ​​​ർ​​​ക്കു മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ൽ യു​​​വ​​​തി വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി. യു​​​വാ​​​വി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വീ​​​ട്ടി​​​ൽ യു​​​വാ​​​വി​​​ന്‍റെ വീ​​​ട്ടു​​​കാ​​​ർ​​​പോ​​​ലു​​​മ​​​റി​​​യാ​​​തെ പ​​​ത്തു​​​വ​​​ർ​​​ഷം താ​​​മ​​​സി​​​ച്ചു. വീ​​ട്ടു​​കാ​​രെ ഭ​​യ​​ന്നാ​​ണ് താ​​ൻ ഇ​​ങ്ങ​​നെ​​യൊ​​രു സാ​​ഹ​​സ​​ത്തി​​ന് മു​​തി​​ർ​​ന്ന​​തെ​​ന്ന് യു​​വാ​​വ് പ​​റ​​ഞ്ഞു.​​ രാഷ്‌ട്രീയ- ​​സാ​​മൂ​​ഹി​​ക​​രം​​ഗ​​ങ്ങ​​ളി​​ലെ ​​പ്ര​​മു​​ഖ​​ർ​​ ത​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യെ​​ത്തി​​യ​​ത് ആ​​ശ്വാ​​സ​​മാ​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​നി​​യെ​​ങ്കി​​ലും ആരെയും പേ​​ടി​​ക്കാ​​തെ സ്വ​​സ്ഥ​​മാ​​യി ജീ​​വി​​ക്കാ​​നാ​​ണ് ത​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും ഇ​​രു​​വ​​രും പ​​റ​​ഞ്ഞു.