കാ​​റും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്നു യു​​വാ​​ക്ക​​ള്‍ മ​​രി​​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

31 August 2021

കാ​​റും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്നു യു​​വാ​​ക്ക​​ള്‍ മ​​രി​​ച്ചു

മൂ​​വാ​​റ്റു​​പു​​ഴ: ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു കാ​​റി​​ല്‍ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങ​​വേ മൂ​​വാ​​റ്റു​​പു​​ഴ​​യ്ക്കു സ​​മീ​​പം ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് സ​​ഹോ​​ദ​​ര​​ങ്ങ​​ള​​ട​​ക്കം ബ​​ന്ധു​​ക്ക​​ളാ​​യ മൂ​​ന്നുപേ​​ര്‍ മ​​രി​​ച്ചു. ഒ​​രാ​​ളു​​ടെ നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണ്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന തൊ​​ടു​​പു​​ഴ പു​​റ​​പ്പു​​ഴ മൂ​​ക്കി​​ല​​ക്കാ​​ട്ടി​​ല്‍ രാ​​ജേ​​ന്ദ്ര​​ന്‍റെ മ​​ക​​ന്‍ ആ​​ദി​​ത്യ​​ന്‍ (23), കു​​ന്നേ​​ല്‍ ബാ​​ബു​​വി​​ന്‍റെ മ​​ക​​ന്‍ വി​​ഷ്ണു (25), സ​​ഹോ​​ദ​​ര​​ന്‍ അ​​രു​​ണ്‍ (22) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.
ആ​​ദി​​ത്യ​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ അ​​മ​​ര്‍നാ​​ഥ് ആ​​ര്‍. പി​​ള്ള​​യെ ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഓഗസ്റ്റ് 30ന് പു​​ല​​ര്‍ച്ചെ നാ​​ലോ​​ടെ എം​​സി റോ​​ഡി​​ല്‍ തൃ​​ക്ക​​ള​​ത്തൂ​​ര്‍ കാ​​വും​​പ​​ടി​​ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​ണ്ണു​​മാ​​ന്തി യ​​ന്ത്രം ക​​യ​​റ്റി തൃ​​ശൂ​​രി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യും മൂ​​വാ​​റ്റു​​പു​​ഴ ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന കാ​​റു​​മാ​​ണു കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന നാ​​ലു പേ​​രെ​​യും പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി സ​​ബൈ​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ആ​​ദി​​ത്യ​​നും വി​​ഷ്ണു​​വും മ​​രി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് അ​​രു​​ണി​​നെ​​യും അ​​മ​​ര്‍നാ​​ഥി​​നെ​​യും ഉ​​ട​​ന്‍ കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി​​യെ​​ങ്കി​​ലും വ​​ഴി​​മ​​ധ്യേ അ​​രു​​ണും മ​​രി​​ച്ചു.
അ​​മ്മാ​​വ​​നാ​​യ സു​​രേ​​ഷി​​നു ര​​ണ്ടു സെ​​ക്ക​​ൻ​​ഡ് ഹാ​​ൻ​​ഡ് കാ​​റു​​ക​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി സു​​രേ​​ഷി​​നും കു​​ടു​​ബ​​ത്തി​​നു​​മൊ​​പ്പം വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു യു​​വാ​​ക്ക​​ള്‍ ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു ട്രെ​​യി​​നി​​ല്‍ യാ​​ത്ര തി​​രി​​ച്ച​​ത്. ഓ​​ണ്‍ലൈ​​ന്‍ വി​​പ​​ണി​​വ​​ഴി ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ര​​ണ്ടു കാ​​റു​​ക​​ള്‍ വാ​​ങ്ങി തി​​രി​​കെ വ​​രു​​ന്ന വ​​ഴി​​ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​രേ​​ഷും കു​​ടും​​ബ​​വും മ​​റ്റൊ​​രു കാ​​റി​​ല്‍ യു​​വാ​​ക്ക​​ളു​​ടെ കാ​​റി​​ന്‍റെ പി​​ന്നാ​​ലെ​​യു​​ണ്ടാ​​യി​​രു​​ന്നു. സു​​രേ​​ഷി​​ന്‍റെ സ​​ഹോ​​ദ​​രി​​മാ​​രു​​ടെ മ​​ക്ക​​ളാ​​ണു യു​​വാ​​ക്ക​​ള്‍. ര​​ജ​​നി​​യാ​​ണു വി​​ഷ്ണു​​വി​​ന്‍റെ​​യും അ​​രു​​ണി​​ന്‍റെ​​യും അ​​മ്മ. ര​​ജ​​നി​​യു​​ടെ സ​​ഹോ​​ദ​​രി സ​​ജി​​നി​​യു​​ടെ മ​​ക്ക​​ളാ​​ണ് ആ​​ദി​​ത്യ​​നും പ​​രി​​ക്കേ​​റ്റ അ​​മ​​ര്‍നാ​​ഥും.