കീ​രി​യ​ങ്ങാ​ടി​യി​ല്‍ വീ​ടി​ന​ക​ത്തും പ​റ​മ്പി​ലും ‘തീ​ക്ക​ളി’

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 July 2021

കീ​രി​യ​ങ്ങാ​ടി​യി​ല്‍ വീ​ടി​ന​ക​ത്തും പ​റ​മ്പി​ലും ‘തീ​ക്ക​ളി’

നാ​ദാ​പു​രം: ക​ട​മേ​രി​ക്ക​ടു​ത്ത കീ​രി​യ​ങ്ങാ​ടി​യി​ല്‍ വീ​ടി​ന​ക​ത്തും പു​റ​ത്തും വ​സ്തു​ക്ക​ള്‍​ക്ക് തീ ​പി​ടി​ക്കു​ന്ന​ത് വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. കീ​രി​യ​ങ്ങാ​ടി ടൗ​ണി​ലെ കാ​ളാം വീ​ട്ടി​ല്‍ മൊ​യ്തു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​ത്ഭു​ത പ്ര​തി​ഭാ​സം. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ടി​ന് പി​ന്‍​വ​ശ​ത്തെ പ​റ​മ്പി​ലെ കു​ല​ക്കാ​റാ​യ വാ​ഴ​യാ​ണ് ഞൊ​ടി​യി​ട​യി​ല്‍ ക​ത്തി ന​ശി​ച്ച​ത്. ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന്‍റെ മ​റ്റൊ​രു വ​ശ​ത്തെ പ​റ​മ്പി​ലെ വാ​ഴ​യി​ലും തീ ​പ​ട​ര്‍​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വീ​ടി​ന​ക​ത്ത് മൊ​യ്തു നി​സ്‌​കാ​ര സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഷാ​ളും വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ഷൂ​സും ക​ത്തി ന​ശി​ച്ചു. ഉ​ച്ച​യോ​ടെ വീ​ടി​ന്‍റെ മു​റ്റ​ത്ത് ചു​രു​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക്ക് പൈ​പ്പി​നും തീ ​പ​ട​ര്‍​ന്നു. പൈ​പ്പി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ഗ്നി​ബാ​ധ​യേ​റ്റ് ക​ത്തി ഉ​രു​കി​യ നി​ല​യി​ലാ​ണ്.
വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ കാ​ര​ണം അ​റി​യാ​നാ​കൂ എ​ന്ന് ജി​യോ​ള​ജി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.