കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം; ജ​​​ലീ​​​ലി​​​നെ ത​​​ള്ളി മു​​​ഖ്യ​​​മ​​​ന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 September 2021

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം; ജ​​​ലീ​​​ലി​​​നെ ത​​​ള്ളി മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌​​ലിംലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ക​​​ള്ള​​​പ്പ​​​ണ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ല​​​പ്പു​​​റം എ​​​ആ​​​ർ ന​​​ഗ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​നെ​​​തിരേ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (​​​ഇ​​​ഡി) അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട മു​​​ൻ ​​​മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ ത​​​ള്ളി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല ഇ​​​ഡി കൈ​​​കാ​​​ര്യം ചെ​​​യ്യേ​​​ണ്ട​​​ത​​​ല്ലെ​​​ന്നും സാ​​​ധാ​​​ര​​​ണ ​നി​​​ല​​​യ്ക്ക് ഉ​​​ന്ന​​​യി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത ആ​​​വ​​​ശ്യ​​​മാ​​​ണ് ജ​​​ലീ​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ.​​​ടി. ജ​​​ലീ​​​ൽ ഇ​​​ഡി നേ​​​ര​​​ത്തേ ചോ​​​ദ്യം ചെ​​​യ്ത ആ​​​ളാ​​​ണ​​​ല്ലോ. ആ ​​​ചോ​​​ദ്യംചെ​​​യ്യ​​​ലോ​​​ടു​​​കൂ​​​ടി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​ഡി​​​യി​​​ൽ വി​​​ശ്വാ​​​സം കൂ​​​ടി വ​​​ന്ന​​​താ​​​യാ​​​ണ് തോ​​​ന്നു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​രി​​​ഹ​​​സി​​​ച്ചു.
ജ​​​ലീ​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച ബാ​​​ങ്കി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് നേ​​​ര​​​ത്തെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ​​​താ​​​ണ്. അ​​​തി​​​നു കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങാ​​​നാ​​​കാ​​​ത്ത​​​ത്. ഇ​​​വി​​​ടെ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. കു​​​റ്റം ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നിന്നാണുണ്ടായതെങ്കിലും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​സ്‌ലിം​​​ലീ​​​ഗി​​​ന്‍റെ സ്വി​​​സ്ബാ​​​ങ്കാ​​​ണ് എ​​​ആ​​​ർ ന​​​ഗ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കെ​​​ന്നും ഇ​​​വി​​​ടെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കെ.​​​ടി. ജ​​​ലീ​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്.