കു​തി​രാ​നി​ലെ​ ഒ​രു തു​ര​ങ്കം തു​റ​ക്കാ​ന്‍ ന​ട​പ​ടി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 June 2021

കു​തി​രാ​നി​ലെ​ ഒ​രു തു​ര​ങ്കം തു​റ​ക്കാ​ന്‍ ന​ട​പ​ടി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തൃശൂർ‍: കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാ​​​ത​​​യെ​​​ങ്കി​​​ലും തു​​​റ​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. ജൂണ്‍ 6നു രാ​​​വി​​​ലെ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​രാ​​​ജ​​​ന്‍, ആ​​​ർ. ബി​​​ന്ദു എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം ദേശീയ പാതയിലെ കു​​​തി​​​രാ​​​ന്‍ തു​​​ര​​​ങ്കം സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കു​​​തി​​​രാ​​​ന്‍ സം​​​ബ​​​ന്ധി​​​ച്ച ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​ത്യേ​​​ക യോ​​​ഗം ചേ​​​രും. നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തും തു​​​ര​​​ങ്കം തു​​​റ​​​ക്കു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച് യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.