കെ. സുധാകരനെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 June 2021

കെ. സുധാകരനെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​ല​ത്തേ​ക്കു​റി​ച്ചു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പൊ​ങ്ങ​ച്ചം പ​റ​യു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​ധാ​ക​ര​ൻ ത​ന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ്ലാ​ൻ ഇ​ടു​ന്നു​വെ​ന്ന് സു​ധാ​ക​ര​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രാ​ൾ പ​ണ്ടു​ത​ന്നെ വ​ന്നു​ക​ണ്ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. തലശേരി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ൻ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ൻ ഒ​രു വാ​രി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യം ചോ​ദി​ച്ച​പ്പോ​ഴാ​ണു മു​ഖ്യ​മ​ന്ത്രി പ​ഴ​യ ക​ഥ​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. “സു​ധാ​ക​ര​ന് എ​ന്നെ ച​വി​ട്ടി വീ​ഴ്ത്ത​ണ​മെ​ന്നൊ​ക്കെ മോ​ഹ​മു​ണ്ടാ​യി​ക്കാ​ണും. യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ചാ​ല​ല്ലേ സം​ഭ​വി​ച്ച​താ​യി പ​റ​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടൊ​ന്നും വി​ചാ​രി​ക്കു​ന്ന​തു പോ​ലെ വി​ജ​യ​നെ വീ​ഴി​ക്കാ​നാ​കി​ല്ല”- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
“ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷാ ബ​ഹി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു സം​ഘ​ർ​ഷ​മു​ണ്ടാ​യി. അ​ന്നു ഞ​ങ്ങ​ൾ കെ​എ​സ്എ​ഫി​ന്‍റെ ഭാ​ഗ​മാ​ണ്. ഞാ​ൻ അ​ന്നു കോ​ള​ജി​ൽ നി​ന്നു പു​റ​ത്തു പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വി​ടെ​യെ​ത്തി. സു​ധാ​ക​ര​നെ അ​ന്നു പ​രി​ച​യ​മി​ല്ല. പി. ​ബാ​ല​ൻ ആ​യി​രു​ന്നു അ​വ​രു​ടെ നേ​താ​വ്. അ​ദ്ദേ​ഹ​ത്തെ അ​റി​യാ​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങി​യ​പ്പോ​ൾ ഞാ​ൻ കൈ​മു​ഷ്ടി കൂ​ട്ടി​യി​ടി​ച്ചു ശ​ബ്ദ​മു​ണ്ടാ​ക്കി അ​യാ​ൾ​ക്കു നേ​രെ ആം​ഗ്യം കാ​ട്ടി. ഒ​ന്നും ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞു പി. ​ബാ​ല​ൻ വ​ന്നു വി​ല​ക്കി. പി​ടി​ച്ചു കൊ​ണ്ടു പോ​ടാ, ആ​രാ​ണി​വ​ൻ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. അ​ത്ര​യു​മാ​ണ​വി​ടെ ഉ​ണ്ടാ​യ​ത്. ഞാ​ൻ കോ​ള​ജ് വി​ട്ട​യാ​ളാ​യ​തു കൊ​ണ്ട് അ​വി​ടെ തീ​ർ​ന്നു എ​ന്നു വി​ചാ​രി​ച്ചാ​ൽ മ​തി”- ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ബ്ര​ണ്ണ​ൻ കോ​ള​ജി​ന്‍റെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​ന്നു സ​പ്ത​ക​ക്ഷി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ വ​ന്ന​പ്പോ​ൾ ക​രി​ങ്കൊ​ടി കാ​ട്ടി പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ സു​ധാ​ക​ര​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മു​ൻ​മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് അ​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. അ​ന്ന​ത്തെ സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ബ്ര​ണ്ണ​ൻ കോ​ള​ജി​നു ചു​റ്റും അ​ർ​ധ​ന​ഗ്ന​നാ​യി ചു​റ്റി​ച്ചി​ല്ലേ? നേ​രെ ചൊ​വ്വേ വ​സ്ത്രം ധ​രി​ച്ച​ല്ല അ​ന്നു സു​ധാ​ക​ര​ൻ അ​വി​ടെ ന​ട​ന്ന​ത്. ഇ​ക്ക​ഥ ബാ​ല​ൻ ത​ന്നെ​യാ​ണു ത​ന്നോ​ടു പ​റ​ഞ്ഞ​ത്. സു​ധാ​ക​ര​നൊ​പ്പം ന​ട​ന്ന സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ സു​ധാ​ക​ര​നെ​ക്കു​റി​ച്ചു ധാ​രാ​ളം പ​റ​ഞ്ഞി​ട്ടു​ണ്ട്.
സു​ധാ​ക​ര​ൻ ത​ന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ പ്ലാ​ൻ ഇ​ടു​ന്നു​ണ്ടെ​ന്നു സു​ധാ​ക​ര​ന്‍റെ ഒ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ൾ പ​ണ്ടു ത​ന്നെ വ​ന്നു ക​ണ്ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​ന്നു ത​ന്‍റെ മ​ക്ക​ൾ കൊ​ച്ചു​കു​ട്ടി​ക​ളാ​ണ്. അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യു​ടെ കൈ​പി​ടി​ച്ചു സ്കൂ​ളി​ൽ പോ​കു​ന്ന കാ​ലം. ഇ​ക്കാ​ര്യം അ​റി​ഞ്ഞാ​ൽ അ​വ​ർ ഭ​യ​പ്പെ​ടും. അ​തു​കൊ​ണ്ടു പ​റ​ഞ്ഞി​ല്ല. വ​രു​ന്നി​ട​ത്തു വ​ച്ചു കാ​ണാം എ​ന്നാ​ണു ത​ന്നെ വി​വ​രം അ​റി​യി​ച്ച​യാ​ളോ​ടു പ​റ​ഞ്ഞ​ത്. ബി​ജെ​പി​യു​മാ​യി യോ​ജി​ച്ചു പോ​കാ​നാ​കു​മെ​ന്നു തോ​ന്നി​യാ​ൽ പോ​കു​മെ​ന്നു മൂ​ന്നു വ​ർ​ഷം മു​മ്പു കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​താ​ണ്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യ​ല്ല, സി​പി​എ​മ്മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​യെ​ന്ന് ഇ​പ്പോ​ഴ​ത്തെ പ്ര​സ്താ​വ​ന​യും കൂ​ട്ടി​വാ​യി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.