കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് ക​ർ​ണാ​ട​ക​യുടെ ചാപ്പകുത്ത്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 September 2021

കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് ക​ർ​ണാ​ട​ക​യുടെ ചാപ്പകുത്ത്

മാ​​​ന​​​ന്ത​​​വാ​​​ടി: ഇ​​​ഞ്ചി​​ക്കൃഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു പോ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ദേ​​​ഹ​​​ത്ത് ക​​​ർ​​​ണാ​​​ട​​​ക അ​​​ധി​​​കൃ​​​ത​​​ർ ചാ​​​പ്പ കു​​​ത്തി. ബാ​​​വ​​​ലി ചെ​​​ക്പോ​​​സ്റ്റി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചാ​​​പ്പ കു​​​ത്തി​​​യ​​​ത്. ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ധി​​​കൃ​​​ർ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ച്ചു. അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ർ​​​ണാ​​​ട​​​ക ഏ​​​ഴ് ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത് ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ചാ​​​പ്പ​​​യ​​​ടി​​​ച്ച​​ത്. വോ​​​ട്ടിം​​​ഗ് സ​​​മ​​​യ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ത​​​രം മ​​​ഷി ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​ക​​​ളി​​​ൽ സീ​​​ൽ പ​​​തി​​​പ്പി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ക​​​ർ​​​ഷ​​​ക​​​രു​​മ​​ട​​ക്ക​​മു​​ള്ള മ​​ല​​യാ​​ളി​​ക​​ളു​​ടെ കൈ​​യി​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ചാ​​​പ്പ കു​​​ത്തി​​​യ​​​ത്. ക​​​റു​​​ത്ത ക​​​ള​​​റി​​​ൽ പെ​​​ട്ടെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യു​​​ന്ന രീ​​തി​​യി​​ൽ തീ​​​യ​​​തി അ​​​ട​​​ക്ക​​​മാ​​യി​​രു​​ന്നു ചാ​​​പ്പ​​​കു​​ത്ത​​ൽ.
മ​​​നു​​​ഷ്യ​​​ശരീ​​​ര​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ മു​​​ദ്ര പ​​​തി​​​പ്പി​​​ക്കു​​​ന്ന​​​ത് ക​​​ടു​​​ത്ത മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ലം​​​ന​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ വ​​​യ​​​നാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള മൈ​​​സൂ​​​ർ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് മൈ​​​സൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഗൗ​​​തം ഭ​​​ഗാ​​​തി, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി പി. ​ചേ​​​ത​​​ൻ, ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​ത്തെത്തു​​​ട​​​ർ​​​ന്ന് ചാ​​​പ്പ കു​​​ത്തു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ കൈ​​യി​​​ൽ തീ​​​യ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള സീ​​​ൽ അ​​​ടി​​​ച്ച​​​തെ​​​ന്നും മ​​​റ്റ് ഉ​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും എ​​​ച്ച്ഡി കോ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ കെ. ​​​കാ​​​വ്യ പ​​​റ​​​ഞ്ഞു.