കേരളത്തില്‍ ലോ​​​ക്ക്ഡൗ​​​ണ്‍ മെയ് 30 വരെ നീ​ട്ടി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 May 2021

കേരളത്തില്‍ ലോ​​​ക്ക്ഡൗ​​​ണ്‍ മെയ് 30 വരെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ക്ക്ഡൗ​​​ണ്‍ ഈ ​​​മാ​​​സം 30 വ​​​രെ നീ​​​ട്ടി. മ​​ല​​പ്പു​​റം ഒ​​ഴി​​കെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ ട്രി​​​പ്പി​​​ള്‍ ലോ​​​ക്ക്ഡൗ​​​ണ്‍ നീ​​ക്കി. ട്രി​​പ്പി​​ൾ ലോ​​ക്ക്ഡൗ​​ൺ ഉ​​ണ്ടാ​​യി​​രു​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​ല്ല​​ക​​ളി​​ൽ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലേതുപോലുള്ള ലോ​​​ക്ക്ഡൗ​​​ണ്‍ തു​​​ട​​​രും. ഈ ​​ജി​​​ല്ല​​​ക​​​ളി​​​ല്‍ ടി​​​പി​​​ആ​​​ര്‍ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെയാ​​​വു​​​ക​​​യും ആ​​​ക്ടീ​​​വ് കേ​​​സു​​​ക​​​ള്‍ കു​​​റ​​​യു​​​ക​​​യും ചെ​​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ട്രി​​​പ്പി​​​ള്‍ ലോ​​​ക്ക്ഡൗ​​​ണ്‍ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​റ​​ഞ്ഞു.​
മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍ ട്രി​​​പ്പി​​​ള്‍ ലോക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടും അ​​​വി​​​ടെ രോ​​​ഗവ്യാ​​​പ​​​നം കു​​​റ​​​യു​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്ത് ട്രി​​​പ്പി​​​ള്‍ ലോ​​​ക്ക്ഡൗ​​​ണ്‍ തു​​​ട​​​രു​​​ക​​​യും കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും. എ​​​ഡി​​​ജി​​​പി (ലോ​​​ആ​​​ന്‍​ഡ് ഓ​​​ര്‍​ഡ​​​ര്‍) മ​​​ല​​​പ്പു​​​റ​​​ത്ത് എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തും. തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഐ​​​ജി മ​​​ല​​​പ്പു​​​റ​​​ത്ത് ക്യാ​​​മ്പ് ചെ​​​യ്തു വി​​​ല​​​യി​​​രു​​​ത്തും.
സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത മൂ​​​ന്നാ​​​ഴ്ച അ​​​തിനി​​​ര്‍​ണാ​​​യ​​​ക​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. കാ​​​ല​​​വ​​​ര്‍​ഷം വ​​​രാ​​​ന്‍ പോ​​​കുക​​​യാ​​​ണ്. ഡെ​​​ങ്കി​​​പ്പ​​​നി മൂ​​​ന്നോ നാ​​​ലോ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ കൂ​​​ടു​​​മ്പോ​​​ള്‍ ശ​​​ക്ത​​​മാ​​​കു​​​ന്ന സ്വ​​​ഭാ​​​വ​​​മു​​​ള്ള പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​യാ​​​ണ്. ഇ​​​തി​​​നു മു​​​ന്‍​പ് കേ​​​ര​​​ള​​​ത്തി​​​ല്‍ ഡെ​​​ങ്കി​​​പ്പ​​​നി വ്യാ​​​പ​​​ക​​​മാ​​​യ തോ​​​തി​​​ല്‍ ബാ​​​ധി​​​ച്ച​​​ത് 2017ല്‍ ​​​ആ​​​ണ്. അ​​​തി​​​നാ​​​ല്‍ ഈ ​​​വ​​​ര്‍​ഷം ആ ​​​രോ​​​ഗം വീ​​​ണ്ടും ശ​​​ക്ത​​​മാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. അ​​​തു​​​കൊ​​​ണ്ട്, തു​​​ട​​​ര്‍​ന്നു​​​ള്ള എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളും ഡ്രൈ​​​ഡേ ആ​​​യി​​​രി​​​ക്ക​​​ണമെന്നും മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു. അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​ക​​​ളി​​​ലാ​​​ണു കോ​​വി​​ഡ് വ്യാ​​പ​​നം വേ​​​ഗ​​​ത്തി​​​ല്‍ ന​​ട​​ക്കു​​ന്ന​​ത്. മു​​റി​​ക​​ളി​​ൽ ഫാ​​​നു​​​ക​​​ളും എ​​​ക്സ്ഹോ​​​സ്റ്റ് ഫാ​​​നു​​​ക​​​ളും ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.