കേരളത്തില്‍ വിധിയെഴുത്ത് നാളെ

sponsored advertisements

sponsored advertisements

sponsored advertisements

5 April 2021

കേരളത്തില്‍ വിധിയെഴുത്ത് നാളെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ജ​ന​ത നാ​ളെ വി​ധി​യെ​ഴു​തും. സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട പ​ര​സ്യ പ്ര​ചാ​ര​ണം ഏപ്രില്‍ 4നു ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ കൊ​ട്ടി​ക്ക​യ​റി സ​മാ​പി​ച്ചു. കൊ​ണ്ടും കൊ​ടു​ത്തും മാ​റി​മ​റി​ഞ്ഞ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ക​ലാ​ശ​ക്കൊ​ട്ട് നി​രോ​ധ​ന​ത്തെ ഫ​ല​ത്തി​ൽ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​യി​രു​ന്നു വൈ​കു​ന്നേ​ര​ത്തെ പ​ര​സ്യ​പ്ര​ചാ​ര​ണ സ​മാ​പ​നം. സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും റോ​ഡ് ഷോ​യി​ലൂ​ടെ വോ​ട്ട് ഉ​റ​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ക​ലാ​ശ​ക്കൊ​ട്ടി​നു സ​മാ​ന​മാ​യ ആ​വേ​ശ​മാ​ണു കൊ​ട്ടി​ക്ക​യ​റി​യ​ത്. രാ​ഹു​ൽ​ഗാ​ന്ധി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മൊ​ക്കെ റോ​ഡ് ഷോ​യു​ടെ ആ​വേ​ശ​ത്തി​ൽ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​ത്തെ കൊ​ഴുപ്പി​ച്ച​പ്പോ​ൾ വോ​ട്ട് ആ​രു​ടെ പെ​ട്ടി​യി​ലാ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ങ്ങ​ളി​ലു​യ​ർ​ന്ന സ്വ​ർ​ണ- ഡോ​ള​ർ ക​ട​ത്തും ശ​ബ​രി​മ​ല വി​ഷ​യ​വു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലും സ​ജീ​വ​മാ​ക്കി നി​ർ​ത്താ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചു.
ബി​ജെ​പി​യും മ​റ്റു ക​ക്ഷി​ക​ളു​മാ​യു​ള്ള ഡീ​ൽ ആ​രോ​പ​ണ​വും ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​ന വി​വാ​ദ​വും ഇ​ര​ട്ട​വോ​ട്ട് വി​വാ​ദ​വും വ​ലി​യ ച​ർ​ച്ച​യാ​യി.
സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്യാ​പ്റ്റ​നാ​ക്കി അ​വ​ത​രി​പ്പി​ച്ചു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം വി​വാ​ദ​മാ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി.
യു​ഡി​എ​ഫ് ഇ​ത്ത​വ​ണ സെ​ഞ്ചുറി അ​ടി​ച്ചാ​കും സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തേ​രി​ലേ​റു​ക​യെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​വ​കാ​ശ​പ്പെ​ടുമ്പോ​ൾ, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണ​മാ​കും സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​ക​യെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് പ​ത്തു വ​രെ സീ​റ്റു​ക​ൾ നേ​ടാ​മെ​ന്നാ​ണു ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ വാ​ദം.